ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തുടനീളം നടത്തിയത് 23 കോടിയിലധികം കോവിഡ് പരിശോധനകൾ


3.7 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയത് 20 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ

Posted On: 18 MAR 2021 11:53AM by PIB Thiruvananthpuram

രാജ്യത്തുടനീളം ഇന്നുവരെ നടത്തിയത് 23 കോടിയിലേറെ കോവിഡ് പരിശോധനകൾ. നിലവിലെ കണക്കനുസരിച്ച് 23,03,13,163 പരിശോധനകളാണ് നടത്തിയത്.

ദേശീയ രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. ഇന്ന് ഇത് 4.98% ആണ്.



 

ഇന്നുവരെയുള്ള കണക്കനുസരിച്ച് ദശലക്ഷം പേരിൽ പ്രതിദിന പരിശോധനാനിരക്ക് 140 ൽ കൂടുതലാണ്. രോഗസ്ഥിരീകരണ നിരക്ക് 3.37 ശതമാനവും.


അതേസമയം, ഇന്ത്യയിൽ വാക്സിൻ എടുത്തവരുടെ എണ്ണം 4 കോടിയിലേക്ക് അ‌തിവേഗം കുതിക്കുകയാണ്.

പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് ഇന്ന് രാവിലെ 7 മണി വരെ 6,15,267 സെഷനുകളിലൂടെ 3,71,43,255 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.


75,68,844 എച്ച്‌സി‌ഡബ്ല്യുമാർ (ഒന്നാം ഡോസ്), 46,32,940 എച്ച്‌സി‌ഡബ്ല്യുമാർ (രണ്ടാം ഡോസ്), 77,16,084 എഫ്‌എൽ‌ഡബ്ല്യുമാർ (ഒന്നാം ഡോസ്), 19,09,528 എഫ്‌എൽ‌ഡബ്ല്യുമാർ (രണ്ടാം ഡോസ്), മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ള 24,57,179 ഗുണഭോക്താക്കൾ (ഒന്നാം ഡോസ്), 60 വയസ്സിനു മുകളിൽ പ്രായമുള്ള 1,28,58,680 ഗുണഭോക്താക്കൾ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.

 

എച്ച്സിഡബ്ല്യുമാർ

ആദ്യ ഡോസ് 75,68,844
രണ്ടാമത്തെ ഡോസ് 46,32,940


എഫ്എൽഡബ്ല്യുമാർ

ആദ്യ ഡോസ് 77,16,084
രണ്ടാമത്തെ ഡോസ് 19,09,528


മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുണഭോക്താക്കൾ

ആദ്യ ഡോസ് 24,57,179


60 വയസ്സിനു മുകളിൽ പ്രായമുള്ള ഗുണഭോക്താക്കൾ

ആദ്യ ഡോസ്  1,28,58,680


 
ആകെ 3,71,43,255

 

വാക്സിനേഷൻ ഡ്രൈവിന്റെ 61-ാം ദിവസം (2021 മാർച്ച് 17) 20 ലക്ഷത്തിലധികം (20,78,719) വാക്സിൻ ഡോസുകൾ നൽകി.

 28,412 സെഷനുകളിലായി 17,38,750 ഗുണഭോക്താക്കൾക്ക് (എച്ച്സിഡബ്ല്യുമാർ, എഫ്എൽഡബ്ല്യുമാർ) ആദ്യ ഡോസ് വാക്സിനേഷൻ നൽകി. 3,39,969 എച്ച്സിഡബ്ല്യുമാർക്കും എഫ്എൽഡബ്ല്യുമാർക്കും രണ്ടാം ഡോസ് വാക്സിൻ ലഭിച്ചു.

തീയതി: 2021 മാർച്ച് 17

എച്ച്സിഡബ്ല്യുമാർ

ആദ്യ ഡോസ് 62,689
രണ്ടാം ഡോസ് 78,085

എഫ്എൽഡബ്ല്യുമാർ
ആദ്യ ഡോസ് 1,16,054
രണ്ടാം ഡോസ് 2,61,884

45 വയസിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങളുള്ളവർ
ആദ്യ ഡോസ് 2,90,771

60 വയസിനു മുകളിൽ പ്രായമുള്ളവർ
ആദ്യ ഡോസ് 12,69,236

ആകെ
ആദ്യ ഡോസ് 17,38,750
രണ്ടാം ഡോസ് 3,39,969

 
രാജ്യത്തിപ്പോൾ ചികിത്സയിലുള്ളത് 2,52,364 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.20% മാത്രമാണിത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുളളവരുടെ എണ്ണത്തിൽ 17,958-ന്റെ  കുറവാണു രേഖപ്പെടുത്തിയത്.

രാജ്യത്തെ കോവിഡ് 19 സ്ഥിതിയുടെ ചിത്രം താഴെയുള്ള ഗ്രാഫിൽ നിന്നു മനസിലാക്കാം.


മഹാരാഷ്ട്ര, പഞ്ചാബ്, കർണാടകം, ഗുജറാത്ത്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ്  കേസുകളിൽ വർദ്ധന രേഖപ്പെടുത്തുന്നു. പുതിയ കേസുകളിൽ 79.54% ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,871 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതൽ പുതിയ  പ്രതിദിന രോഗബാധിതർ മഹാരാഷ്ട്രയിലാണ് (16,620) .ദിവസേനയുള്ള പുതിയ കേസുകളുടെ 63.21% ആണിത്. കേരളത്തിൽ 1,792 ഉം പഞ്ചാബിൽ 1,492 ഉം പേർക്കു രോഗം സ്ഥിരീകരിച്ചു.
 

എട്ട് സംസ്ഥാനങ്ങളിൽ പുതിയ പ്രതിദിന കേസുകൾ വർധിച്ചുവരികയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, കർണാടകം, ഹരിയാന എന്നിവയാണ് ഇവ.

കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 


രാജ്യത്തെ ആകെ രോഗമുക്തർ ഇന്ന് 1,10,63,025 ആണ്. ദേശീയ രോഗമുക്തി നിരക്ക് 96.41%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,741 പേർ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 172 മരണവും റിപ്പോർട്ട് ചെയ്തു.

പുതിയ മരണങ്ങളിൽ 84.88% അഞ്ച് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലാണ് (84). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പഞ്ചാബിൽ 35 മരണവും കേരളത്തിൽ 13 മരണവും റിപ്പോർട്ട് ചെയ്തു.



രാജ്യത്തെ മരണനിരക്ക് 1.5% നു താഴെയാണ്  (1.39%). അത് തുടർച്ചയായി കുറയുകയും ചെയ്യുന്നു.



കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനെട്ട് സംസ്ഥാനങ്ങളിൽ /കേന്ദ്രഭരണപ്രദേശങ്ങളിൽ കോവിഡ് 19 മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജസ്ഥാൻ, അസം, ചണ്ഡിഗഢ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഝാർഖണ്ഡ്, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക് (യുടി), മണിപ്പൂർ, ഡി & എൻ, ഡി & ഡി, മേഘാലയ, നാഗാലാൻഡ്, ത്രിപുര, എ & എൻ ദ്വീപുകൾ എന്നിവയാണവ.

 

***


(Release ID: 1705820) Visitor Counter : 225