പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിനും തമ്മിൽ വെർച്വൽ ഉച്ചകോടി
Posted On:
15 MAR 2021 7:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ( 2021 മാർച്ച് 16 ന് )ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിനുമായി വെർച്വൽ ഉച്ചകോടി നടത്തും. ഇന്ത്യയും ഫിൻലൻഡും ജനാധിപത്യം, സ്വാതന്ത്ര്യം, നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം എന്നിവയുടെ പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കി ഹൃദ്യവും സൗഹൃദപരവുമായ ബന്ധം ആസ്വദിക്കുന്നു. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, നവീകരണം, ശാസ്ത്രസാങ്കേതിക മേഖല, ഗവേഷണം, വികസനം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും വളരെ അടുത്ത സഹകരണമുണ്ട്. സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഒരു ക്വാണ്ടം കമ്പ്യൂട്ടറിന്റെ സംയുക്ത വികസനത്തിന് ഇരുവിഭാഗത്തിനും നിരന്തരമായ സഹകരണമുണ്ട്. ടെലികോം, എലിവേറ്ററുകൾ, യന്ത്രങ്ങൾ, പുണരുപയോഗ ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ നൂറോളം ഫിന്നിഷ് കമ്പനികൾ ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നു. 30 ഓളം ഇന്ത്യൻ കമ്പനികൾ ഫിൻലാൻഡിൽ പ്രധാനമായും ഐടി, ഓട്ടോ ഘടകങ്ങൾ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സജീവമാണ്. ഉച്ചകോടിയിൽ ഇരുനേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ വിഷയങ്ങളെയും ഉൾക്കൊള്ളുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കൈമാറുകയും ചെയ്യും. ഇന്ത്യ-ഫിൻലാൻഡ് പങ്കാളിത്തത്തിന്റെ ഭാവി വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനും വെർച്വൽ സമ്മിറ്റ് ഒരു മാർഗ്ഗരേഖ നൽകും.
***
(Release ID: 1705028)
Visitor Counter : 163
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada