പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വാമി ചിദ്ഭാവനന്ദാജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ഗീത നമ്മെ ചിന്തിപ്പിക്കുന്നു, ചോദ്യംചോദിക്കാന്‍ പ്രചോദിപ്പിക്കുന്നു; വാദപ്രതിവാദത്തെ പ്രോത്സാഹിപ്പിക്കുന്നു നമ്മുടെ മനസ് തുറപ്പിക്കുന്നു: പ്രധാനമന്ത്രി

Posted On: 11 MAR 2021 11:25AM by PIB Thiruvananthpuram




സ്വാമി ചിദ്ഭാവനാനന്ദജിയുടെ ഭഗവത്ഗീതയുടെ കിന്‍ഡില്‍ രൂപത്തിന് ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രകാശനം ചെയ്തു. സ്വാമി ചിദ്ഭാവനാന്ദജിയുടെ ഭഗവത്ഗീതയുടെ  ഇ-ബുക്ക് രൂപം പുറത്തിറക്കിയതിനെ പ്രശംസിച്ചുകൊണ്ട്, ഇത് കുടുതല്‍ യുവജനങ്ങളെ ഗീതയുടെ മാഹാത്മ്യമുള്ള ചിന്തകളുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യവും സാങ്കേതികതയും സംയോജിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു. ഈ ഇ-ബുക്ക് രൂപം സനാതനമായ ഗീതയും മഹത്തരമായ തമിഴ് സംസ്‌ക്കാരവും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനം പരന്നുകിടക്കുന്ന തമിഴ് പ്രവാസികള്‍ക്ക് വളരെ ലളിതമായി വായിക്കുന്നതിന് ഈ ഇ-ബുക്ക് സഹായിക്കും. വിവിധ മേഖലകളില്‍ വളരെയധികം പുതിയ പുതിയ ഉയരങ്ങള്‍ കൈവരിച്ചതിനെയും എവിടെയൊക്കെ അവര്‍ പോകുന്നുവോ അവിടെയൊക്കെ മഹത്തായ തമിഴ്‌ സംസ്‌ക്കാരത്തെ ഇപ്പോഴും കൊണ്ടുപോകുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
സ്വാമി ചിദ്ഭാവനാന്ദജിയുടെ ഹൃദയവും ആത്മാവും ഇന്ത്യയുടെ പുനരുജ്ജീവനത്തിനായാണ് സമര്‍പ്പിച്ചിരുന്നതെന്ന് സ്വാമി ചിദ്ഭാവനാന്ദജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മറ്റെല്ലാത്തിനും മുകളില്‍ രാജ്യത്തെ പ്രതിഷ്ഠിക്കാനും ജനങ്ങളെ സേവിക്കാനും സ്വാമി ചിദ്ഭാവനാന്ദജിയെ പ്രചോദിപ്പിച്ച് സ്വാമി വിവേകാനന്ദന്റെ മദ്രാസ് പ്രസംഗങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വശത്ത് സ്വാമി വിവേകാനന്ദന്‍ സ്വാമി ചിദ്ഭാവനാന്ദജിയെ പ്രചോദിപ്പിച്ചപ്പോള്‍ മറുവശത്ത് തന്റെ മഹത്തരമായ പ്രവൃത്തികൾ    കൊണ്ട് അദ്ദേഹം ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സാമൂഹിക സേവനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാമി സ്വാമി ചിദ്ഭാവനാന്ദജിയുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും അദ്ദേഹം ശ്രീരാമകൃഷ്ണമിഷനെ അഭിനന്ദിച്ചു.
ഗീതയുടെ സൗന്ദര്യം അതിന്റെ അഗാധതയിലാണ്, വൈവിദ്ധ്യത്തിലും അനായാസതയിലുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് കാലിടറിയപ്പോഴൊക്കെ തന്നെ മടിയില്‍ എടുത്തിരുന്ന മാതാവാണ് ഗീതയെന്ന് ആചാര്യ വിനോഭാ ഭാവേ വിശദീകരിച്ചിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി, ലോകമാന്യ തിലക്, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയ മഹാന്മാരായ നേതാക്കളെ ഗീത പ്രചോദിപ്പിച്ചിരുന്നു. ഗീത നമ്മെ ചിന്തിപ്പിക്കുന്നു, നമ്മെ ചോദ്യം ചോദിക്കാന്‍ പ്രചോദിപ്പിക്കുന്നു, നമ്മെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കുകയും നമ്മുടെ മനസിനെ തുറന്നുവയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗീത സ്വാധീനിച്ചിട്ടുളള ഏതൊരുവ്യക്തിയും അനുകമ്പാ ശീലമുള്ളവനും ജനാധിപത്യ സ്വഭാവമുള്ളവനുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷത്തിന്റെയും വിഷാദത്തിന്റെയും സമയത്ത് പിറന്നുവീണതാണ് ശ്രീമദ് ഭഗവത്ഗീതയെന്നും മാനുഷ്യകുലം ഇപ്പോള്‍ അത്തരത്തിലുള്ള സംഘര്‍ഷങ്ങളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഷാദത്തില്‍ നിന്നും വിജയത്തിലേക്കുള്ള യാത്രയിലെ ചിന്താനിധികള്‍ അടങ്ങിയിരിക്കുന്നതാണ് ഭഗവത്ഗീതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം ഇതിഹാസതുല്യമായ ഒരു ആഗോള മഹാമാരിയോട് പോരാടുകയും ദൂരവ്യാപകമായ സാമ്പത്തിക സാമൂഹിക ഗുണത്തിനായി ഉത്സാഹം കാട്ടുകയും ചെയ്യുന്ന ഈ സമയത്ത് ശ്രീമദ് ഭഗവത്ഗീത കാട്ടിത്തന്ന പാത എക്കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യകുലം അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ നിന്നും വീണ്ടും വിജയശ്രീലാളിതരായി ഉയര്‍ന്നുവരുന്നതിന് ഒരിക്കല്‍ കൂടി ദിശയും കരുത്തും നല്‍കാന്‍ ശ്രീമദ് ഭഗവത്ഗീതയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി കാലത്ത് ഗീതയുടെ പ്രസക്തിയെന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചുകൊണ്ട് ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച സൂക്ഷ്മമായ നോക്കിവിശകലനം ചെയ്ത ഒരു ഹൃദയസംബന്ധമായ പ്രസിദ്ധീകരണത്തെ അദ്ദേഹം ഉദ്ധരിച്ചു.
ശ്രീമദ് ഭഗവത്ഗീതയുടെ മര്‍മ്മപ്രധാനമായ സന്ദേശം എന്നത് കര്‍മ്മമാണ്, എന്തെന്നാല്‍ അകര്‍മ്മത്തെക്കാള്‍ വളരെയധികം നല്ലതാണ് അത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ ആത്മനിര്‍ഭര്‍ ഭാരതിന്റെ മര്‍മ്മം എന്നത് നമ്മുക്കുവേണ്ടി മാത്രമല്ലാതെ വിശാലമായ മാനവകുലത്തിനായി സമ്പത്തും മൂല്യങ്ങളും സൃഷ്ടിക്കുകയെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ആത്മനിര്‍ഭര്‍ ഭാരതം ലോകത്തിന് നല്ലതാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഗീതയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യകുലത്തെ സഹായിക്കാനും രോഗഭേദമാക്കാനുമായി നമ്മുടെ ശാസ്ത്രജ്ഞര്‍ എത്രവേഗം കോവിഡ് പ്രതിരോധകുത്തിവയ്പ്പുമായി വന്നതിനെ അദ്ദേഹം അനുസ്മരിച്ചു.
വളരെയധികം പ്രായോഗികവും ക്രമീകൃതവുമായ ഉപദേശങ്ങളുള്ള ശ്രീമദ്ഭഗവത് ഗീതയിലേക്ക് നോക്കാന്‍ ജനങ്ങളോട് പ്രത്യേകിച്ച് യുവജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിവേഗ ജീവിതത്തിന്റെ മദ്ധ്യത്തില്‍ സമാധാനപരവും ശാന്തവുമായ ഒരു മരുപ്പച്ച നല്‍കുന്നതാണ് ഗീതയെന്ന് അദ്ദേഹം പറഞ്ഞു. അത് നമ്മുടെ മനസിനെ പരാജയഭീതിയില്‍ നിന്നും മോചിതമാക്കുകയും നമ്മുടെ കര്‍മ്മത്തില്‍ ശ്രദ്ധകേന്ദ്രീകരിപ്പിക്കുകയും ചെയ്യും. സകാരാത്മകരമായ മനസിനെ പരിപോഷിപ്പിക്കുന്നതിന് ഓരോ അദ്ധ്യായത്തിലും എന്തെങ്കിലുമൊക്കെ നമുക്ക് നല്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


(Release ID: 1704159) Visitor Counter : 227