പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
10 MAR 2021 5:20PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ തീരഥ് സിംഗ് റാവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
'ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ തീരഥ് സിംഗ് റാവത്തിനെ അഭിനന്ദിക്കുന്നു. അദ്ദേഹം വിപുലമായ ഭരണപരവും സംഘടനാപരവുമായ അനുഭവത്തോടായാണ് മുഖ്യമന്ത്രി പഥത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
***
(Release ID: 1703872)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada