ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

प्रविष्टि तिथि: 07 MAR 2021 11:32AM by PIB Thiruvananthpuram

 

 

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങൾ ആണിത്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത 18,711 പുതിയ കേസുകളിൽ 84.71% വും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.

 

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പ്രതിദിന രോഗികൾ - 10,187. കേരളത്തിൽ 2,791 കേസുകൾ റിപ്പോർട്ട് ചെയ്തു.

 

ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1.84 ലക്ഷം (1,84,523) ആയി. ഇത് രാജ്യത്തെ ആകെ ചികിത്സയിൽ ഉള്ളവരുടെ 1.65 ശതമാനമാണ്.

 

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 3,39,145 സെഷനുകളിലായി രണ്ടുകോടി (2,09,22,344) വാക്സിൻ ഡോസ് വിതരണം ചെയ്തു. വാക്സിനേഷൻ യജ്ഞത്തിന്റെ അമ്പതാം ദിവസമായ മാർച്ച് ആറിന്, 14 ലക്ഷത്തിലധികം (14,24,693) ഡോസ് വാക്സിൻ നൽകി.

 

കഴിഞ്ഞ 24 മണിക്കൂറിൽ 100 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 87 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്.  മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 47. കേരളത്തിൽ 16 പേർ മരിച്ചു.

   
 

(रिलीज़ आईडी: 1703463) आगंतुक पटल : 246
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Punjabi , Gujarati , Tamil , Telugu