റെയില്‍വേ മന്ത്രാലയം
ചില സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത് ആൾക്കൂട്ടം വഴിയുണ്ടാകുന്ന കൊറോണ വ്യാപനം തടയുന്നതിനായുള്ള താൽക്കാലിക നടപടിയായാണ്
Posted On:
05 MAR 2021 2:57PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 05,2021
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധന, യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി താൽക്കാലിക നടപടി മാത്രമാണെന്നും സ്റ്റേഷനുകളിൽ ആൾകൂട്ടം ഉണ്ടാകുന്നത് തടയുന്നതിനും ആണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഇത് വർഷങ്ങളായി സ്വീകരിച്ചു പോരുന്ന നടപടി ആണ്.ഹ്രസ്വ കാലത്തേക്കു ആൾക്കൂട്ടം നിയന്ത്രണവിധേയമാക്കുന്നതിന് ഈ നടപടി സ്വീകരിക്കാറുണ്ട് എന്നും റെയിൽവേ അറിയിച്ചു.
ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ആളുകൾ അനാവശ്യമായി പ്ലാറ്റ്ഫോമിൽ കൂട്ടം കൂടുന്നത് റെയിൽവേ നിരുത്സാഹപ്പെടുത്തുന്നു.
മേള, റാലി തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് പ്ലാറ്റ്ഫോമുകളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള അധികാരം 2015 മുതൽ ഡിആർഎം -കൾക്ക് ഉള്ളതായും റെയിൽവേ അധികൃതർ അറിയിച്ചു
ഇത് സംബന്ധിച്ച ഉത്തരവിനായി ക്ലിക്ക് ചെയ്യുക
https://static.pib.gov.in/WriteReadData/specificdocs/photo/2021/mar/ph20213501.jpeg
IE/SKY
(Release ID: 1702709)
Visitor Counter : 167