ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ഈസ് ഓഫ് ലിവിംഗ് സൂചിക  2020, മുനിസിപ്പൽ പെർഫോമൻസ് സൂചിക 2020 എന്നിവയുടെ റാങ്കിംഗ് പ്രഖ്യാപിച്ചു

Posted On: 04 MAR 2021 1:18PM by PIB Thiruvananthpuram


ന്യൂഡൽഹി


ഈസ് ഓഫ് ലിവിംഗ് സൂചിക 2020, മുനിസിപ്പൽ പെർഫോമൻസ് സൂചിക (എം.പി.ഐ.) 2020 എന്നിവയുടെ അന്തിമ റാങ്കിംഗ് ഇന്ന് നടന്ന ഓൺലൈൻ പരിപാടിയിൽ കേന്ദ്ര ഭവന, നഗരകാര്യ സഹ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു.

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾക്കും പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കുമായി വ്യത്യസ്ത ശ്രേണികളിലായാണ് ഈസ് ഓഫ് ലിവിംഗ് സൂചിക 2020 പ്രകാരമുള്ള  റാങ്കിംഗ് പ്രഖ്യാപിച്ചത്. 2020 ലെ വിലയിരുത്തലിൽ 111 നഗരങ്ങൾ പങ്കെടുത്തു.

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചത് ബെംഗളൂരുവാണ്.പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ, ജീവിത സൗകര്യങ്ങളുടെ കാര്യത്തിൽ ഷിംലയാണ് ഒന്നാമത്.

 ജീവിത നിലവാരവും നഗരവികസനത്തിനായുള്ള വിവിധ സംരംഭങ്ങളും വിലയിരുത്തുന്നതിനുള്ള  പ്രക്രിയയാണ് ഈസ് ഓഫ് ലിവിംഗ് സൂചിക (EoLI)

ഈസ് ഓഫ് ലിവിംഗ് സൂചികയ്ക്ക് സമാനമായി മുനിസിപ്പാലിറ്റികളെ ജനസംഖ്യാടിസ്ഥാനത്തിൽ തരംതിരിക്കുന്നതാണ് എം.‌പി‌.ഐ. 2020 മൂല്യനിർണ്ണയ സംവിധാനം.മുനിസിപ്പാലിറ്റികളെ പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ളതും പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ളതുമായാണ് തരം തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളുടെ വിഭാഗത്തിൽ ഇൻഡോർ ഏറ്റവും ഉയർന്ന റാങ്കിലുള്ള മുനിസിപ്പാലിറ്റിയായി മാറി. പത്ത് ലക്ഷത്തിൽ താഴെയുള്ളവയുടെ  വിഭാഗത്തിൽ ന്യൂഡൽഹി മുനിസിപ്പാലിറ്റി ഒന്നാമതെത്തി.

സേവനങ്ങൾ, സാമ്പത്തികം, നയങ്ങൾ, സാങ്കേതികവിദ്യ, ഭരണം എന്നീ അഞ്ച്  വിഭാഗങ്ങളിലെ  111 മുനിസിപ്പാലിറ്റികളുടെ പ്രകടനം എംപിഐ വിലയിരുത്തി.

റാങ്കിങ്ങിൽ ആദ്യ പത്തിലെത്തിയ നഗരങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. (Attached )

 

രണ്ട് സൂചികകളും ആധാരമാക്കിയുള്ള റാങ്കിംഗ് https://eol.smartcities.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

 

IE/SKY

 



(Release ID: 1702462) Visitor Counter : 303