മന്ത്രിസഭ

പുനരുപയോഗ ഊർജ്ജ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള   ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 03 MAR 2021 12:59PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 03, 2021

പുനരുപയോഗ ഊർജ്ജ മേഖലയിലെ സഹകരണത്തിന്, 2021 ജനുവരിയിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി.

 
സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ഹൈഡ്രജൻ, ജൈവ പിണ്ഡത്തിൽ (biomass) നിന്നുള്ള ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.


ശാസ്ത്രീയ, സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൈമാറ്റവും പരിശീലനവും; ശാസ്ത്രീയ, സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം; ശിൽപശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കൽ; ഉപകരണങ്ങൾ, സാങ്കേതികവിദ്യ എന്നിവയുടെ കൈമാറ്റം; ഗവേഷണം, സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ പദ്ധതികൾ എന്നിവയുടെ സംയുക്ത വികസനം എന്നിവയാണ് ധാരണാപത്രത്തിൽ ഉള്ളത്.

 
RRTN/SKY

(Release ID: 1702213) Visitor Counter : 251