പ്രധാനമന്ത്രിയുടെ ഓഫീസ്‌

മാരിടൈം ഇന്ത്യ ഉച്ചകോടി 2021 മാര്‍ച്ച് 2 ന് ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 28 FEB 2021 6:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാര്‍ച്ച് 2 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 'മാരിടൈം ഇന്ത്യ ഉച്ചകോടി 2021' ഉദ്ഘാടനം ചെയ്യും.


മാരിടൈം ഇന്ത്യ ഉച്ചകോടി 2021 നെക്കുറിച്ച്


കേന്ദ്ര തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ  ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 4 വരെ മാരിടൈം ഇന്ത്യ ഉച്ചകോടി 2021 സംഘടിപ്പിക്കും. www.maritimeindiasummit.in എന്ന വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


അടുത്ത ദശകത്തില്‍ ഇന്ത്യയുടെ മാരിടൈം മേഖലയ്ക്കുള്ള ഒരു മാര്‍ഗ്ഗരേഖയ്ക്ക് രൂപം നല്‍കുന്ന ഉച്ചകോടി ആഗോള മാരിടൈം മേഖലയില്‍ ഇന്ത്യയെ മുന്നിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യും. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ പ്രഭാഷകര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യന്‍ മാരിടൈം രംഗത്തെ നിക്ഷേപ സാധ്യതകളും നിക്ഷേപങ്ങളും പര്യവേക്ഷണം ചെയ്യുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍  ഡെന്‍മാര്‍ക്കാണ് പങ്കാളി രാജ്യം. 


(रिलीज़ आईडी: 1701650) आगंतुक पटल : 219
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Assamese , English , Urdu , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada