ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളം,മഹാരാഷ്ട്ര, പഞ്ചാബ്,കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന





കർശന ജാഗ്രത തുടരാനും,കോവിഡ് നിയന്ത്രണത്തിനും പ്രതിരോധത്തിനും ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കാനും ഉന്നതതല യോഗങ്ങളിൽ കേന്ദ്രം, സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ബഹുതല ഉന്നതതല കേന്ദ്ര സംഘം സന്ദർശിക്കുന്നു.

Posted On: 28 FEB 2021 11:18AM by PIB Thiruvananthpuram

 ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,64,511ആയി. ഇത് ആകെ രോഗബാധിതരുടെ 1.48 ശതമാനം. മഹാരാഷ്ട്ര, കേരളം,പഞ്ചാബ്, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളിൽ 86.37 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്ന്.

 കഴിഞ്ഞ 24 മണിക്കൂറിൽ 16,752 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ -8,623. കേരളത്തിൽ 3792 പേർക്കും പഞ്ചാബിൽ 593 പേർക്കും  ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തു.

  എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധന.

 ചികിത്സയിലുള്ള രോഗികളുടെ എണ്ണം കൂടുതലായി ഉള്ളതും പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ആയ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുമായി കേന്ദ്രം നിരന്തരം ആശയവിനിമയം നടത്തി വരുന്നു. തെലുങ്കാന, മഹാരാഷ്ട്ര,ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്,പശ്ചിമബംഗാൾ ഉൾപ്പെടെ പ്രതിദിന രോഗികളുടെ എണ്ണം കൂടുതലായ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണപ്രദേശങ്ങളും ആയി ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നു. നിരന്തരമായ ജാഗ്രത തുടരാനും കഴിഞ്ഞ വർഷത്തെ കൂട്ടായ കഠിനാധ്വാനത്തിലൂടെ ലഭിച്ച ഫലം നഷ്ടപ്പെടാതിരിക്കാൻ പരിശ്രമിക്കാനും യോഗത്തിൽ കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളോട് ജാഗ്രത കുറയ്ക്കരുത് എന്നും കോവിഡ് പെരുമാറ്റ ശീലങ്ങൾ നടപ്പാക്കാനും, അവ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. രോഗത്തിന്റെ വ്യാപനം  കുറയ്ക്കുന്നതിന് ഫലപ്രദമായ നിരീക്ഷണ സമ്പ്രദായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ പരിശോധന, സമഗ്രമായ ട്രാക്കിങ്,പോസിറ്റീവായ രോഗികളുടെ ഐസൊലേഷൻ, അവരുമായി സമ്പർക്കത്തിൽ വന്നവരുടെ   ക്വറന്റൈൻ നടപടികൾ എന്നിവ ശക്തമായി നടപ്പാക്കാനും സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

 കേരളം,മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, പശ്ചിമബംഗാൾ, ചത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ്,ഗുജറാത്ത്, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്  കേന്ദ്രം ഉന്നതതല സംഘത്തെ അയച്ചു. ഇവിടങ്ങളിൽ കോവിഡ് വർധനയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുന്നതിനും, സംസ്ഥാനങ്ങളിലെ ആരോ
ഗ്യവിഭാഗവുമായി  ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കേന്ദ്രസംഘം സഹായിക്കും.
 കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴ് മണി വരെ  1,43,01,266 വാക്സിൻ ഡോസുകൾ ഇതുവരെ 2,92,312 സെഷനുകളിലായി നൽകി. ഇതിൽ 66,69,985 ആരോഗ്യപ്രവർത്തകർ (ആദ്യ ഡോസ് ), 24,56,191 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),51,75,090 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് )എന്നിവർ ഉൾപ്പെടുന്നു.

 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസ്സിന്  മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങൾ ഉള്ളവർക്കമായി കോവിഡ് 19 വാക്സിനേഷൻ രണ്ടാം ഘട്ടം 2021 മാർച്ച് ഒന്നു മുതൽ ആരംഭിക്കാൻ രാജ്യം സജ്ജമായിക്കഴിഞ്ഞു. കോവിഡ് 19 വാക്സിനേഷൻ ശേഷി വർദ്ധിപ്പിക്കുന്നതിന് ആയുഷ്മാൻ ഭാരത് പിഎംജെഎവൈ പദ്ധതിയിലെ പതിനായിരം സ്വകാര്യ ആശുപത്രികളും, കേന്ദ്ര ഗവൺമെന്റ് ആരോഗ്യ പദ്ധതിയുടെ കീഴിലെ 600 സ്വകാര്യ ആശുപത്രികളും പ്രയോജനപ്പെടുത്തും. സംസ്ഥാന ഗവൺമെന്റ് കളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു സ്വകാര്യ ആശുപത്രികളും കോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രയോജനപ്പെടുത്തും.
 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങളായി ഉപയോഗിക്കാവുന്ന സി ജി എച്ച് എസ് ആശുപത്രികളുടെ പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.


 ആയുഷ്മാൻ ഭാരത് പി എം ജെ എ വൈ ക്ക് കീഴിൽ  വാക്സിനേഷൻ കേന്ദ്രങ്ങളായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ പട്ടിക ഇവിടെ ലഭ്യമാണ്.

 ആകെ രോഗമുക്തരുടെ എണ്ണം 1.07 കോടി(1,07,75,169) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 11,718 രോഗികൾ ആശുപത്രി വിട്ടു. പുതുതായി രോഗമുക്തരായവരിൽ  84.19% ആറ് സംസ്ഥാനങ്ങളിൽ നിന്നും. കേരളത്തിലാണ് രോഗമുക്തരുടെ എണ്ണം കൂടുതൽ -4650. മഹാരാഷ്ട്രയിൽ 3648 പേരും തമിഴ്നാട്ടിൽ 491 പേരും കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി.
 കഴിഞ്ഞ 24 മണിക്കൂർ 113 മരണം റിപ്പോർട്ട് ചെയ്തു. പുതിയ മരണങ്ങളിലെ 84.9 6% ആറ് സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 51. കേരളത്തിൽ 18, പഞ്ചാബിൽ 11 പേരും കഴിഞ്ഞ 24 മണിക്കൂറിൽ  കോവിഡ് മൂലം   മരിച്ചു.
 19 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീർ, ഒഡീഷ, ഗോവ,ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്,ആസാം, ലക്ഷദ്വീപ്,മണിപ്പൂർ, മിസോറാം, മേഘാലയ, ത്രിപുര,നാഗാലാൻഡ്, ആൻഡമാൻ നിക്കോബാർ ദ്വീപ്, ദാമൻ& ദിയു, ദാദ്ര& നഗർ ഹവേലി, അരുണാചൽപ്രദേശ് എന്നിവയാണവ
 


(Release ID: 1701530) Visitor Counter : 229