ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധന

Posted On: 25 FEB 2021 12:12PM by PIB Thiruvananthpuram

കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിന്റെ 1.37% ആയി. 1,51,708 ആണ് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പ്രതിദിന കേസുകളിലുണ്ടായ വർദ്ധനയാണ് ഇതിന് പ്രധാന കാരണം.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,738 പുതിയ പ്രതിദിന കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളിൽ 89.57% 7 സംസ്ഥാനങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയാണ്.ഇവിടെ പ്രതിദിന കേസുകളുടെ എണ്ണം 8,807 ആണ്. 4,106 പേരുമായി തൊട്ടുപിന്നിലാണ് കേരളം.

 

സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച് കോവിഡ് -19 പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുന്നതിനായി കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്ക് ഉന്നതതല മൾട്ടി-ഡിസിപ്ലിനറി സംഘങ്ങളെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

 

പകർച്ച വ്യാധിയുടെ ശൃംഖല (ബ്രേക്ക് ദി ചെയിൻ) തകർക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയിട്ടുണ്ട്.

 

എന്നാൽ, സഞ്ചിത രോഗസ്ഥിരീകരണ നിരക്കിൽ തുടർച്ചയായ ഇടിവിന് രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ട്. 2021 ഫെബ്രുവരി 25 ലെ കണക്കുപ്രകാരം, സഞ്ചിത രോഗസ്ഥിരീകരണ നിരക്ക് 5.17% ആണ്.

 

ഇന്ന് രാവിലെ 7 മണി വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 2,64,315 സെഷനുകളിലായി 1,26,71,163 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്.

 

വാക്സിനേഷൻ ദൗത്യത്തിന്റെ 40-ാം ദിനം (24 ഫെബ്രുവരി, 2021) 5,03,947 ഡോസ് വാക്സിൻ നൽകി.

 

രാജ്യത്ത് ഇതുവരെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,38,501 ആണ്. രോഗമുക്തി നിരക്ക് 97.21%. രോഗമുക്തി നേടിയവരുടെ എണ്ണവും സജീവ കേസുകളും തമ്മിലുള്ള അന്തരം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ കണക്കനുസരിച്ച് 10,586,793 ആണ് അന്തരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,799 പേർ കൂടി രോഗമുക്തി നേടി.

 

***

 


(Release ID: 1700770) Visitor Counter : 264