രാഷ്ട്രപതിയുടെ കാര്യാലയം

നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിന്റെ ശിലാസ്ഥാപനവും രാഷ്ട്രപതി നിർവ്വഹിച്ചു

Posted On: 24 FEB 2021 2:58PM by PIB Thiruvananthpuram
1.32 ലക്ഷം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം മാറിയത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്ന്, നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് പറഞ്ഞു. ഇന്ന് (ഫെബ്രുവരി 24, 2021) അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിന്റെ ശിലാസ്ഥാപനവും രാഷ്ട്രപതി നിർവ്വഹിച്ചു. സ്റ്റേഡിയം വിവിധ കായിക ഇനങ്ങൾക്ക് വേണ്ട ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി സ്റ്റേഡിയം യാഥാർഥ്യമാക്കാൻ  മുൻകൈയെടുത്ത ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ എല്ലാ ഉദ്യോഗസ്ഥരെയും വിവിധ ഏജൻസികളെയും പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു. സ്റ്റേഡിയത്തിന്റെ സവിശേഷതകളെ അഭിനന്ദിച്ച രാഷ്ട്രപതി, ഹരിത നിർമ്മാണ സർട്ടിഫിക്കേഷന്റെ സുവർണ്ണ റേറ്റിംഗോടെയുള്ള, പരിസ്ഥിതി സൗഹൃദ വികസനത്തിന് ഇത് ഒരു മികച്ച ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു.

 

 
ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം നിർമ്മാണമാരംഭിക്കുകയും   തുടർന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്നപ്പോൾ ശ്രീ അമിത് ഷാ ഈ സ്റ്റേഡിയം പണിയുന്നതിനുള്ള ശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തതിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു.

 

 
അന്താരാഷ്ട്ര തലത്തിൽ വിവിധ കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷി  നമ്മുടെ യുവാക്കൾക്ക് ഉണ്ടെന്ന് രാഷ്ട്രപതി നിരീക്ഷിച്ചു. ഇത് സാധ്യമാക്കുന്നതിന്, ഇപ്പോൾ ക്രിക്കറ്റിന്  നിലവിലുള്ളത് പോലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ അവർക്ക് നൽകണം. ഈ ലക്‌ഷ്യം മുൻനിർത്തി നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പരിസരത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് എൻ‌ക്ലേവ് നിർമ്മിക്കാൻ ഗുജറാത്ത് സർക്കാർ മുൻകൈയെടുത്തത് ശ്രദ്ധേയമാണ്. ഈ സ്‌പോർട്‌സ് എൻക്ലേവ് ഒരു മൾട്ടി സ്‌പോർട്‌സ് വേദിയായി പ്രവർത്തിക്കുമെന്നും ദേശീയ അന്തർദേശീയ കായികഇനങ്ങൾക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള  സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

*** 

 

 IE



(Release ID: 1700676) Visitor Counter : 122