പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമബംഗാളില്‍ നിരവധി റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഈ പുതിയ റെയില്‍വേ പാതകള്‍ ജീവിതം സുഗമമാക്കും, വ്യവസായങ്ങള്‍ക്ക് പുതിയ പന്ഥാവുകള്‍ ലഭ്യമാകും: പ്രധാനമന്ത്രി
प्रविष्टि तिथि:
22 FEB 2021 5:54PM by PIB Thiruvananthpuram
പശ്ചിമബംഗാളില്‍ നോപാരയിയില്‍ നിന്നും ദക്ഷിണേശ്വര്‍ വരെയുള്ള മെട്രോ റെയിലിന്റെ വിപുലീകരണം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ വഴിയിലൂടെയുള്ള ആദ്യ ട്രെയിനിന്റെ ഫ്‌ളാഗ്ഓഫും അദ്ദേഹം നിർവ്വഹിച്ചു . കലൈകുണ്ടയ്ക്കും ജാര്‍ഗ്രാമിനും ഇടയിലുള്ള മൂന്നാമത്തെ പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
അസിംഗഞ്ച് മുതല്‍ ഖാര്‍ഗ്രാഗ്രാട്ട് റോഡ് വരെയുള്ള പശ്ചിമറെയില്‍വേയുടെ പാത ഇരട്ടിപ്പിക്കലും ശ്രീ മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ധന്‍കുനിയ്ക്കും ബറൂപ്രയ്ക്കും ഇടയിലുള്ള നാലാമത്തെ പാതയും രസല്‍പൂരിനും മാഗ്രയ്ക്കും ഇടയിലുള്ള മൂന്നാമത്തെ പാതിയും അദ്ദേഹം നാടിന് സമര്‍പ്പിച്ചു.
ഇന്ന് അനാച്ഛാദനം ചെയ്ത പദ്ധതികള്‍ ഹൂഗ്ലിക്ക് ചുറ്റുമുളള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം സുഗമമാക്കുമെന്ന് പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് ഗതാഗതത്തിനുള്ള മികച്ച മാര്‍ഗ്ഗങ്ങള്‍ സ്വാശ്രയത്വത്തിനും ആത്മവിശ്വാസത്തിനുമുള്ള നമ്മുടെ പ്രതിജ്ഞ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയ്ക്ക് പുറമെ ഹൂഗ്ലി , ഹൗറാ, നോര്‍ത്ത് 24 പർഗാന ജില്ലയിലുള്ളവര്‍ക്കും മെട്രോറെയിലിന്റെ നേട്ടം ലഭിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മെട്രോറെയില്‍വേയുടെ ഈ വിപുലീകരണത്തോടെ നോപാരയില്‍ നിന്ന് ദക്ഷിണേശ്വര്‍ വരെയുള്ള രണ്ടു ലക്ഷ്യസ്ഥാനങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം 90 മിനിട്ടില്‍ നിന്നും 25 മിനിട്ടായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വളരെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
മെയ്ഡ് ഇന്‍ ഇന്ത്യയുടെ നേട്ടം ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മെട്രോ അല്ലെങ്കില്‍ റെയില്‍വേ സംവിധാനത്തില്‍ പ്രകടമാണെന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പാളങ്ങള്‍ ഇടുന്നതു മുതല്‍ ആധുനിക തീവണ്ടി എന്‍ജിനുകള്‍ തുടങ്ങി ആധുനിക ട്രെയിനിലും കോച്ചുകളിലും വലിയതോതിലുള്ള ആഭ്യന്തര ചരക്കുകളും സാങ്കേതികവിദ്യകളുമാണ് ഉപയോഗിക്കുന്നത്. ഇത് പദ്ധതി നടപ്പാക്കലിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും നിര്‍മ്മാണത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് സ്വാശ്രയത്വത്തിന്റെ സുപ്രധാനകേന്ദ്രമാണ് പശ്ചിമബംഗാള്‍ എന്നും പശ്ചിമബംഗാളിനും വടക്കുകിഴക്കിനും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള അനന്തമായ സാദ്ധ്യതകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പുതിയ റെയില്‍ പാതകളോടൊപ്പം ജീവിതം സുഗമമാകുയും വ്യവസായങ്ങള്‍ക്ക് പുതിയ പന്ഥാവുകള്‍ ലഭ്യമാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പശ്ചാത്തല വിവരണം:
മെട്രോ റെയില്‍ വിപുലീകരണം
നോപാരയില്‍ നിന്നും ദക്ഷിണേശ്വര്‍ വരെയുള്ള മെട്രോറെയിലിന്റെ വിപുലീകരണവും ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും ഈ വഴിയുള്ള റോഡ് ഗതാഗതത്തിന്റെ തിരക്ക് കുറയ്ക്കുകയും നഗരചലനാത്മകത മെച്ചപ്പെടുത്തുകയും ചെയ്യും. 464 കോടി രൂപ ചെലവുവന്ന ഈ 4.1 കിലോമീറ്റര്‍ വിപുലീകരണം പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ ഫണ്ടിലാണ് നിര്‍മ്മിച്ചത്. ഈ വിപുലീകരണം കാലിഘട്ടിലും ദക്ഷിണേശ്വറിലുമുള്ള രണ്ടു ലോക പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളില്‍ ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ക്കും തീർത്ഥാടകർക്കും എത്തിചേരൽ സുഗമമാക്കും. പുതുതായി നിര്‍മ്മിച്ച ബാരാനഗര്‍, ദക്ഷിണേശ്വര്‍ സ്‌റ്റേഷനുകളില്‍ എല്ലാ ആധുനിക യാത്രാ സൗകര്യങ്ങളുമുണ്ടെന്ന് മാത്രമല്ല, മനോഹരമായാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും ചുവര്‍ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ശില്‍പ്പങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.
റെയില്‍വേ ലൈനുകളുടെ ഉദ്ഘാടനം.
ദക്ഷിണ പശ്ചിമ റെയില്‍വേയുടെ 132 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഖാറാഗപുര്‍-ആദിത്യപൂര്‍ മൂന്നാം പാത പദ്ധതിയുടെ 30 കിലോമീറ്റര്‍ വരുന്ന കാലൈകുണ്ട-ജാര്‍ഗ്രാം മൂന്നാം പാത 1312 കോടി രൂപയ്ക്കാണ് അനുവദിച്ചത്. കാലൈകുണ്ടയ്ക്ക് ജാര്‍ഗഗ്രാമിനും ഇടയിലുള്ള നാലു സ്‌റ്റേഷനുകള്‍ക്ക് പകരം സ്‌റ്റേഷന്‍ കെട്ടിടങ്ങളും ആറ് പുതിയ കാല്‍നട മേല്‍പ്പാതകളും പതിനൊന്ന് പുതിയ പ്ലാറ്റ്‌ഫോമുകളും നിര്‍മ്മിക്കുകയും അതോടൊപ്പം നിലവിലെ പശ്ചാത്തലസൗകര്യം പുതുക്കിയും കൊണ്ട് പുനര്‍വിപുലീകരിച്ചു. ഇത് യാത്രക്കാരുടെയും ചരക്ക് തീവണ്ടികളുടെയും തടസരഹിതമായ യാത്ര ഹൗറയ്ക്കും മുംബൈ ട്രങ്ക് വഴിയ്ക്ക് ഇടയില്‍ ഉറപ്പാക്കും.
ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച ഹൗറ-ബര്‍ദ്ധമാര്‍ കോര്‍ഡ് ലൈനിന്റെ നാലാമത്തെ പാതയായ ദാന്‍കുനിയും ബാറുപാരായും (11.28 കി.മി) ഹൗറ-ബര്‍ദ്ധമാര്‍ മെയിന്‍ ലൈനിന്റെ റസല്‍പൂരിനും മാഗ്രായ്ക്കും (42.42 കി.മി) ഇടയ്ക്കുള്ള മൂന്നാമത്തെ പാതയും കൊല്‍ക്കത്തയിലേക്കുള്ള പ്രധാനകവാടമായി സേവനമനുഷ്ഠിക്കും. റസല്‍പൂരിനും മാഗ്രായ്ക്കും (42.42 കി.മി) ഇടയ്ക്കുള്ള മൂന്നാമത്തെ പാത 759 കോടി രൂപ ചെലവിലാണ് സ്ഥാപിച്ചത്, അതേസമയം ദാന്‍കുനിയും ബാറുപാരായ്ക്കും ഇടയ്ക്കുള്ള നാലാമത്തെ പാതയുടെ പദ്ധതി ചെലവ് 195 കോടി രൂപയുമായിരുന്നു.
അിസംഗഞ്ച്-ഖാര്‍ഗ്രാഗാട്ട് റോഡ് ഇരട്ടിപ്പിക്കല്‍
അിസംഗഞ്ച്-ഖാര്‍ഗ്രാഗാട്ട് റോഡ് വിഭാഗത്തിന്റെ ഇരട്ടിപ്പിക്കല്‍ പശ്ചിമറെയില്‍വേയുടെ ഹൗറ-ബന്തേല്‍-അസിംഗഞ്ച് വിഭാഗത്തിന്റെ ഭാഗമാണ്. 240 കോടി രൂപയുടെ പദ്ധതിചെലവിലാണ് ഇത് നടപ്പാക്കിയത്.
ഈ പദ്ധതികള്‍ യാത്രാ സമയം കുറയ്ക്കുകയും ട്രെയിനുകളുടെ പ്രവര്‍ത്തന സുരക്ഷ വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം ഈ മേഖലയിലെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
(रिलीज़ आईडी: 1700060)
आगंतुक पटल : 161
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu