ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 21.15 കോടിയായി, ഏകദേശം 2400 പരിശോധനാ കേന്ദ്രങ്ങൾ


ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.11 കോടിയായി

19 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതിയ കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ 24 മണിക്കൂറിൽ 7 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതിയ കോവിഡ് രോഗികളും റിപ്പോർട്ട് ചെയ്തില്ല.

Posted On: 22 FEB 2021 1:04PM by PIB Thiruvananthpuram

 കോവിഡ് 19 പരിശോധനകളുടെ എണ്ണത്തിൽ ഇന്ത്യ നിർണായക നേട്ടത്തിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 6,20,216 പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 21.15 കോടി(21,15,51,746) കവിഞ്ഞു. 1,220 ഗവൺമെന്റ് ലബോറട്ടറികളും,1,173 സ്വകാര്യ ലബോറട്ടറികളും ഉൾപ്പെടെ 2393 പരിശോധന ലബോറട്ടറികൾ ആണ് രാജ്യത്തുള്ളത്. രോഗ സ്ഥിരീകരണ നിരക്ക് 5.20% ആണ്.

 ദശലക്ഷം പേരിലെ കോവിഡ്  പരിശോധന ഓരോ ദിവസവും വർദ്ധിക്കുന്നു. ഇന്ന് ദശലക്ഷം പേരിലെ പരിശോധന 1,53,298.4 ആണ്.

2021 ഫെബ്രുവരി 22 ന് രാവിലെ എട്ടുമണി വരെയുള്ള  താൽക്കാലിക കണക്ക് പ്രകാരം,2,32,317 സെഷനുകളിലായി 1,11,16,854 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു.  63,97,849 ആരോഗ്യപ്രവർത്തകർ ( ആദ്യ ഡോസ് ),9,67,852 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ്), 37,51,153 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ) എന്നിവർ ഉൾപ്പെടുന്നു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയവർക്കുള്ള രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. കോവിഡ് മുന്നണിപ്പോരാളികൾ ക്കുള്ള വാക്സിനേഷൻ 2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്.

വാക്സിനേഷൻ യജ്ഞത്തിന്റെ 37ആമത് ദിവസം ( ഫെബ്രുവരി 22, 2021)  1429 സെഷനുകളിലായി  31,681 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു.
ഇതിൽ 24,471 പേർ ആദ്യം ഡോസും,7210 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു.
ആകെ 1,11,16,854 വാക്സിൻ ഡോസുകളിൽ,1,01,49,002 ( ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ ) പേർ ആദ്യ ഡോസും,9,67,852 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു.

വാക്സിൻ സ്വീകരിച്ചവരിൽ  60.17%വും 7 സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ മാത്രം 11.8 %(1,14,043 ഡോസ് )വരും.

ഇന്ത്യയിൽ  രോഗമുക്തരുടെ എണ്ണം 1.06 കോടി (1,06,99,410) ആയി .97.22% ആണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 9,695 പേർ രോഗമുക്തരായി. പുതുതായി രോഗ മുക്തരായവരിൽ  80.86% വും  അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്.

കേരളത്തിൽ 4,345 പേരും മഹാരാഷ്ട്രയിൽ 2417 പേരും തമിഴ്നാട്ടിൽ  460 പേരും കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്തരായി.  
ഇന്ത്യയിൽ നിലവിൽ  ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1.50 ലക്ഷമായി (1,50,055). ഇത് ആകെ രോഗികളുടെ 1.36 ശതമാനമാണ്.  കഴിഞ്ഞ 24 മണിക്കൂറിൽ 14,199പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 86.3% വും 5 സംസ്ഥാനങ്ങളിൽ നിന്ന്.
 മഹാരാഷ്ട്രയിലാണ്    കൂടുതല്‍ – 6,971 പേര്‍. കേരളത്തിൽ   4,070 പേര്‍ക്കും തമിഴ്നാട്ടിൽ 452 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

 കഴിഞ്ഞ 24 മണിക്കൂറിൽ ഏഴ് സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരാഖണ്ഡ്, ലഡാക്ക്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്, ദാമൻ& ദിയു, ദാദ്ര &നഗർ ഹവേലി,ആൻഡമാൻ& നിക്കോബാർ ദ്വീപ് എന്നിവയാണവ.

കഴിഞ്ഞ 24 മണിക്കൂറിൽ  19 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹരിയാന, ആന്ധ്ര പ്രദേശ്, ജമ്മു കാശ്മീർ,രാജസ്ഥാൻ, ഒഡിഷ,ഗോവ, ചണ്ഡീഗഡ്, ആസാം, മണിപ്പൂർ, സിക്കിം,ലക്ഷദ്വീപ്,ത്രിപുര, നാഗാലാൻഡ്, ലടാഖ്, മേഘാലയ,മിസോറം, അരുണാചൽപ്രദേശ്, ദാദ്ര&നഗർ,ദാമൻ &ദിയു, ആൻഡമാൻ നിക്കോബാർ  ദ്വീപ് എന്നിവയാണവ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 78.31% വും 5 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്   മഹാരാഷ്ട്രയിലാണ്- 35 പേർ. കേരളത്തിൽ 15 പേരും മരിച്ചു

 

***



(Release ID: 1699938) Visitor Counter : 259