പ്രധാനമന്ത്രിയുടെ ഓഫീസ്‌

നീതി ആയോഗിന്റെ ആറാം ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം

Posted On: 20 FEB 2021 11:57AM by PIB Thiruvananthpuram



കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം വളരെ പ്രധാനം: പ്രധാനമന്ത്രി

പിഎല്‍ഐ പദ്ധതിയുടെ പൂര്‍ണ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും പരമാവധി നിക്ഷേപം കൊണ്ടുവരാനുംശ്രമിക്കാന്‍ ആഹ്വാനം

 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നീതി ആയോഗിന്റെ ആറാം ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ വീഡിയോകോണ്‍ഫറന്‍സ് മുഖേന ആമുഖ പ്രസംഗം നടത്തി.

രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം സഹകരണ ഫെഡറലിസം ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനെ കൂടുതല്‍ ഫലവത്താക്കുന്നതിലൂടെ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിലേക്ക് നീങ്ങാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. കൊറോണക്കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മഹാമാരിയെ അതിജീവിക്കാനയാത്. രാജ്യതാല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രധാന്യംനല്‍കിയാണ് ഇന്നത്തെ യോഗത്തിനുള്ള അജണ്ട തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട എല്ലാവര്‍ക്കും തല ചായ്ക്കാന്‍ ഏറ്റവും മികച്ച വാസസ്ഥലം എന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 2 കോടി 40 ലക്ഷത്തിലധികം ഭവനങ്ങള്‍ നിര്‍മിച്ചു. ജല്‍ ജീവന്‍ പദ്ധതി ആരംഭിച്ച് 18 മാസങ്ങള്‍ക്കുള്ളില്‍ 3.5 ലക്ഷംകുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം ലഭ്യമാക്കി. മാറ്റത്തിനുള്ള അവസരമായി ഗ്രാമങ്ങളില്‍ ഭാരത് നെറ്റ് പദ്ധതിപുരോഗമിക്കുന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്വേഗത്തിലുള്ള പൂര്‍ത്തീകരണത്തിനും ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിച്ചേരുന്നതിനും സഹായകമായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ ധനകാര്യ വര്‍ഷത്തെ ബജറ്റിന് ലഭിച്ച പൊതുസ്വീകാര്യത രാജ്യത്തെ ജനങ്ങളുടെ മനോഭാവംവ്യക്തമാക്കുന്നു. അതിവേഗം കുതിക്കുകയാണ് രാജ്യത്തിന്റെ ഉത്തരവാദിത്വമെന്നും പാഴാക്കി കളയാന്‍സമയമില്ലെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യ വികസനത്തിന് സംഭാവനയുമായി സ്വകാര്യ മേഖല മുന്നോട്ട് വരുന്നു . ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് അവര്‍ക്ക് സംഭാവന ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യം വയ്ക്കുന്നത് രാജ്യത്തിന് ആവശ്യമുള്ള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവകരിക്കുക മാത്രമല്ല, മറിച്ച് ലോകത്തിന് ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകകൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ പോലെ കരുത്തരായ യുവജനങ്ങളുള്ള രാജ്യത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നകാര്യം ഓര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആധുനികതയെ പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസത്തിനുംനൈപുണ്യ വികസനത്തിനും പ്രോത്സാഹനം നല്‍കാനായി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ വാണിജ്യ മേഖല, എം എസ് എം ഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജില്ലകളുടെ തനത് ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കിടയില്‍ മത്സരക്ഷമത വര്‍ധിക്കും. ഈ അവസരങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ മികച്ച സഹകരണത്തിലൂടെ മുന്നേറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വിവിധ മേഖലകളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള അവസരം നല്‍കാനായി കേന്ദ്ര ഗവണ്‍മെന്റ് പിഎല്‍ ഐ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഈ പദ്ധതിയുടെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും പരമാവധി നിക്ഷേപം കൊണ്ടുവരാനും അതുവഴി കുറഞ്ഞ കോര്‍പറേറ്റ് നികുതിയുടെ ഗുണഫലംപ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ ബജറ്റില്‍ നീക്കി വച്ചിരിക്കുന്ന തുക രാജ്യത്തിന്റെ സാമ്പത്തികരംഗം പല തലങ്ങളിലും വികാസം പ്രാപിക്കുന്നതിനായി ഉപയോഗപ്പെടുത്താനാകും. സംസ്ഥാനങ്ങള്‍ സ്വയംപര്യാപ്തമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി അവരുടെ ബജറ്റുകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ തുക നീക്കി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. 15ാം ധനകാര്യ കമ്മീഷനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതത്തില്‍ വര്‍ധനവുണ്ടാകും. തദ്ദേശ സ്വയം ഭരണസംവിധാനത്തിന്റെ പരിഷ്‌കരണത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനൊപ്പം പൊതുജനപങ്കാളിത്തത്തിനും പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഭക്ഷ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യാനായി 65000 കോടി രൂപ ചെലവഴിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ തുക നമ്മുടെ കര്‍ഷകരുടെ കൈകളില്‍ എത്തിച്ചേരേണ്ടതായിരുന്നു. അതുപോലെ തന്നെ മറ്റനവധി കാര്‍ഷികഉല്‍പ്പന്നങ്ങള്‍ രാജ്യത്തിന്റെ ആവശ്യത്തിനപ്പുറം മറ്റ് രാജ്യങ്ങളുടെ ആവശ്യം നിര്‍വഹിക്കാന്‍ കൂടി ലക്ഷ്യമിട്ട് ഉല്‍പാദിപ്പിക്കേണ്ടതുണ്ട്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും അവരുടെ കാര്‍ഷിക-കാലാവസ്ഥ പ്രാദേശികപദ്ധതിനയം രൂപപ്പെടുത്തേണ്ടതുണ്ട്. കാര്‍ഷിക-മൃഗസംരക്ഷണ-മത്സ്യബന്ധന മേഖലകളില്‍ ഇതിനായി കുറച്ച് വര്‍ഷങ്ങളായി സമഗ്രമായ നടപടികള്‍ നടപ്പിലാക്കി വരികയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലമായി കൊറോണ കാലത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ കാര്‍ഷികോല്‍പ്പന്ന കയറ്റുമതി ഗണ്യമായി വര്‍ധിച്ചതായിഅദ്ദേഹം പറഞ്ഞു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടായി പോകുന്നത് ഒഴിവാക്കാന്‍ അവയുടെ സംഭരണ-സംസ്‌കരണ പ്രക്രിയകളില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ലാഭം വര്‍ധിപ്പിക്കാന്‍ അസംസ്‌കൃത ഭക്ഷ്യ സാധനങ്ങള്‍ക്ക് പകരം സംസ്‌കരിച്ച ഭക്ഷ്യസാധനങ്ങള്‍ കയറ്റി അയക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സാമ്പത്തിക ഉറവിടങ്ങള്‍ക്കും മികച്ചഅടിസ്ഥാന സൗകര്യത്തിനും ആധുനിക സാങ്കേതിക വിദ്യക്കുമായി പരിഷ്‌കരണങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത കാലത്ത് ഒ എസ് പി നിയന്ത്രണങ്ങളില്‍ വരുത്തിയ പരിഷ്‌കരണത്തിന്റെ ഫലമായി യുവാക്കള്‍ക്ക്എവിടെ നിന്നും ജോലി ചെയ്യാനുള്ള അവസരം കൈവന്നതായും നമ്മുടെ സാങ്കേതിക മേഖല അതില്‍ നിന്നുംനേട്ടം കൊയ്തതായും അദ്ദേഹം പറഞ്ഞു. സമാനമായി നിരവധി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഭൂമിശാസ്ത്രപരമായ സ്ഥിതിവിവരക്കണക്കുകള്‍ സുതാര്യമാക്കി. ഇത് നമ്മുടെ രാജ്യത്തെസ്റ്റാര്‍ട്ടപ്പുകളേയും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും സഹായിക്കുന്നതിനൊപ്പംസാധാരണക്കാരുടെ ജീവിതം കൂടുതല്‍ ലളിതമാക്കുമെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു.



(Release ID: 1699662) Visitor Counter : 165