ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
1.07 കോടി പേർക്ക് കോവിഡ് 19 പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിൽ 18 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല
Posted On:
20 FEB 2021 12:27PM by PIB Thiruvananthpuram
ഇന്ത്യയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു 1,43,127 ആയി.ഇത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണത്തിന്റെ 1.30% ആണ്. കേരളം, മഹാരാഷ്ട്ര,പഞ്ചാബ്, ചത്തീസ്ഗഡ് ,മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന. കേരളത്തിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതൽ. കഴിഞ്ഞ ഏഴു ദിവസമായി ഛത്തീസ്ഗഡിലും രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 259 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയിലും പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയ മഹാരാഷ്ട്രയിലാണ് ഇന്നും രോഗികളുടെ എണ്ണം കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിൽ 6,112 പേർക്ക് രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലേതുപോലെ, പഞ്ചാബിലും കഴിഞ്ഞ ആഴ്ച പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 383 പേർ രോഗബാധിതരായി. ഫെബ്രുവരി 13 മുതൽ തുടർച്ചയായി രോഗികളുടെ എണ്ണം വർദ്ധിക്കുന്ന മധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ 297 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കോവിഡ് വ്യാപനം ചെറുക്കുന്നതിന് പ്രതിരോധമാർഗങ്ങൾ കർശനമായ പിന്തുടരേണ്ടതുണ്ട്. രാജ്യത്ത് 21 കോടിയിലധികം(21,02,61,480) പരിശോധനകൾ ഇതുവരെ നടത്തി. ദേശീയതലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ 13 ദിവസമായി കുറഞ്ഞുവരുന്നു. നിലവിൽ 5.22 ശതമാനമാണിത്.
ഇന്ന് രാവിലെ എട്ടുമണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം,2,22,313 സെഷനുകളിലായി 1,07,15,204 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു. 63,28,479 ആരോഗ്യപ്രവർത്തകർ ( ആദ്യ ഡോസ് ),8,47,161 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ്), 35,39,564 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ) എന്നിവർ ഉൾപ്പെടുന്നു.
ആദ്യ ഡോസ് സ്വീകരിച്ച് 28ദിവസം പൂർത്തിയാക്കിയവർക്ക് കോവിഡ് 19 പ്രതിരോധ മരുന്നിന്റെ രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. മുന്നണി പോരാളികൾക്കുള്ള വാക്സിൻ വിതരണം,2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്.
വാക്സിനേഷൻ യജ്ഞത്തിന്റെ 35ആമത് ദിവസം ( ഫെബ്രുവരി 20, 2021) 5,27,197 ഗുണഭോക്താക്കൾ 10,851 സെഷനുകളിലായി വാക്സിൻ സ്വീകരിച്ചു.
ഇതിൽ 2,90,935 പേർ ആദ്യം ഡോസും,2,36,262 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു.
9 സംസ്ഥാനങ്ങൾ 5 ലക്ഷം ഡോസ് വീതം നൽകി. ഉത്തർപ്രദേശ് (11,52,042), മഹാരാഷ്ട്ര(8,60,386), ഗുജറാത്ത് (8,56,657),രാജസ്ഥാൻ(7,99,719), പശ്ചിമബംഗാൾ(6,50,976), കർണാടക (6,29,420),മധ്യപ്രദേശ്(6,26,391), ബിഹാർ (5,50,433),ഒഡീഷ (5,01,713).
ആകെ രോഗമുക്തരുടെ എണ്ണം 1.06 കോടി (1,06,67,741) ആയി ഉയർന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 97.27%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 10,307 രോഗികൾ ആശുപത്രി വിട്ടത്.
പുതുതായി രോഗ മുക്തരായവരുടെ 80.51% വും ആറ് സംസ്ഥാനങ്ങളിൽ. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ രോഗ മുക്തരായത്-4854. മഹാരാഷ്ട്രയിൽ 2,159 പേരും തമിഴ്നാട്ടിൽ 467 പേരും കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്തരായി.
പുതിയ കേസുകളുടെ
86.69%വും ആറ് സംസ്ഥാനങ്ങളിൽ. മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ -6,112. കേരളത്തിൽ 4505 പേർക്കും,തമിഴ്നാട്ടിൽ 448 പേർക്കും രോഗം സ്ഥിരീകരിച്ചു. ആകെയുള്ള രോഗികളുടെ 75.87%വും മഹാരാഷ്ട്രയിലും കേരളത്തിലും.
കഴിഞ്ഞ 24 മണിക്കൂറിൽ 18 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. തെലങ്കാന, ഹരിയാന, ജമ്മുകാശ്മീർ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്,ത്രിപുര, ആസാം,ചണ്ഡിഗഡ്, ലക്ഷദ്വീപ്,മണിപ്പൂർ, മേഘാലയ, ലഡാക്ക്, മിസോറം, സിക്കിം, നാഗാലാൻഡ്, അരുണാചൽപ്രദേശ്,
ആൻഡമാൻ& നിക്കോബാർ ദ്വീപ്, രാജസ്ഥാൻ,നാഗാലാൻഡ്, ത്രിപുര, അരുണാചൽപ്രദശ്,ദാമൻ&ദിയു, ദാദ്ര & നഗർ ഹവേലി എന്നിവയാണവ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 101 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 78.22% വും 5 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 44 പേർ. കേരളത്തിൽ 15 ഉം പഞ്ചാബിൽ 8 പേരും മരിച്ചു.
(Release ID: 1699641)
|