ഊര്‍ജ്ജ മന്ത്രാലയം

കേന്ദ്ര  ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരി ' ഗോ ഇലക്ട്രിക്' പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.

Posted On: 19 FEB 2021 3:49PM by PIB Thiruvananthpuramന്യൂഡൽഹി , ഫെബ്രുവരി 19,2021  
ഇ -മൊബിലിറ്റി,ഇലക്ട്രിക് വാഹന ചാർജിങ് അടിസ്ഥാനസൗകര്യം, ഇലക്ട്രിക് പാചക സംവിധാനം എന്നിവയെപ്പറ്റി അവബോധം വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടി കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത  മന്ത്രി ശ്രീ. നിതിൻ ഗഡ്കരി  ഉദ്ഘാടനം ചെയ്തു.ഊർജ,നവ -പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ. കെ സിംഗ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

 8 ലക്ഷം കോടി രൂപയുടെ  ഇറക്കുമതി ഉള്ള ഫോസിൽ ഇന്ധനങ്ങൾക്കു പകരമായ  പ്രധാന ബദൽ ഇന്ധനമാണ് ഇലക്ട്രിക് ഇന്ധനം എന്ന്  ദേശവ്യാപക പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് ശ്രീ നിതിൻ ഗഡ്കരി  പറഞ്ഞു.  കുറഞ്ഞ ചെലവ്, കുറഞ്ഞ  കാർബൺ ബഹിർഗമനം, തദ്ദേശീയത എന്നിവയാണ് ഇലക്ട്രിക്  ഇന്ധനത്തിന്റെ   സവിശേഷത.

താപവൈദ്യുത നിലയങ്ങളിൽ നിന്നും പുറംതള്ളുന്ന കാർബൺഡയോക്സൈഡിനെ മൂല്യവർദ്ധിതമാക്കി മാറ്റാനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ഊർജ സഹമന്ത്രി ശ്രീ ആർ കെ സിങ്ങിനോട് ആവശ്യപ്പെട്ടു. ഇലക്ട്രിക് പാചകരീതിയുടെ ഇന്ത്യയിലെ സാധ്യതകളെപ്പറ്റി ശ്രീ നിതിൻ ഗഡ്കരി പരാമർശിച്ചു. പൊതുഗതാഗത സംവിധാനം വൈദ്യുതികരിക്കുന്നത് സാമ്പത്തിക പരമായി ലാഭകരമാണ്  എന്ന് മാത്രമല്ല പരിസ്ഥിതി സൗഹൃദവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു .

 കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതികൂല സ്വാധീനം ഒഴിവാക്കി നമ്മുടെ രാജ്യത്തെയും ഗ്രഹ ത്തെയും സംരക്ഷിക്കാനുള്ള  ഊർജ്ജ പരിവർത്തനം എന്ന പ്രധാന ലക്ഷ്യത്തിലേക്കുള്ള യാത്ര സാക്ഷാത്കരിക്കാൻ ഈ പ്രചാരണ പരിപാടി സഹായിക്കുമെന്ന് ശ്രീ ആർ കെ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 ഗോ ഇലക്ട്രിക് ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. ഇതിനോടനുബന്ധിച്ച് ദൃശ്യശ്രവ്യ പരിപാടിയും പ്രദർശിപ്പിച്ചു. വ്യത്യസ്ത വൈദ്യുത വാഹനങ്ങളുടെയും ചാർജിങ് സംവിധാനങ്ങളുടെയും പ്രദർശനവും നടത്തി.

 

IE/SKY

 

***

 (Release ID: 1699435) Visitor Counter : 270