ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഭക്ഷ്യ സബ്‌സിഡിക്കായി റെക്കോഡ് തുകയായ 1,25,217.62 കോടി രൂപ ഈ വർഷം കേന്ദ്രസർക്കാർ കൈമാറി

Posted On: 19 FEB 2021 2:25PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 19, 2021

ഭക്ഷ്യ സബ്‌സിഡിക്കായി റെക്കോഡ് തുകയായ  1,25,217.62 കോടി രൂപ ഈ വർഷം കേന്ദ്രസർക്കാർ കൈമാറി. 2,97,196.52 കോടി രൂപ കൂടി ഭക്ഷ്യ സബ്‌സിഡിക്കായി ഈ സാമ്പത്തിക വർഷം നൽകും.

ഇ-മോഡ് വഴിയുള്ള പണം കൈമാറ്റത്തിലൂടെ കർഷകർ, മണ്ഡികൾ മുതലായ ബന്ധപ്പെട്ട എല്ലാവർക്കും അവരുടെ പണം നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് നിലവിലുള്ള എപി‌എം‌സി (APMC) സംവിധാനത്തിന്റെ പകര സംവിധാനമല്ല. സുതാര്യത ഉറപ്പാക്കാനും ചോർച്ച ഒഴിവാക്കാനും നേരിട്ടുള്ള പണം കൈമാറ്റം സഹായകമാകും.

താങ്ങുവില നേരിട്ട് കൈമാറുന്നതിനുള്ള ഇ-മോഡ് സംവിധാനം ഇതിനോടകം ഇന്ത്യയിലുടനീളം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

കാർഷിക നിയമങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ കേന്ദ്ര സർക്കാർ ഇതെല്ലാം നടപ്പാക്കി.

ഓൺ‌ലൈൻ അധിഷ്ഠിത സംഭരണ സംവിധാനം കൃത്യമായ രജിസ്ട്രേഷനിലൂടെയും നിരീക്ഷണത്തിലൂടെയും യഥാർത്ഥ സംഭരണത്തിൽ കർഷകർക്ക് സുതാര്യതയും സൗകര്യവും ഉറപ്പുവരുത്തുന്നു. കർഷകരുടെ ഉത്പന്നങ്ങൾ ഓൺ‌ലൈനായി സംഭരിക്കാൻ എല്ലാ സംസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിച്ചു വരുന്നു.

സംഭരണ ഏജൻസികൾ പുറത്തിറക്കിയിട്ടുള്ള ഇ-പ്രൊക്യുറിംഗ് മൊഡ്യൂളിലൂടെ, പ്രഖ്യാപിത താങ്ങുവില, ഏറ്റവും അടുത്തുള്ള സംഭരണ കേന്ദ്രം, ഉത്പന്നങ്ങൾ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ട തീയതി മുതലായവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ കർഷകർക്ക് ലഭിക്കും.

 
RRTN/SKY
 
*****


(Release ID: 1699403) Visitor Counter : 149