രാഷ്ട്രപതിയുടെ കാര്യാലയം

അഞ്ചു രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ  രാഷ്ട്രപതിക്ക്  യോഗ്യതാ പത്രങ്ങൾ വീഡിയോ കോൺഫറൻസിലൂടെ സമർപ്പിച്ചു

Posted On: 11 FEB 2021 3:56PM by PIB Thiruvananthpuram


ന്യൂഡൽഹി , ഫെബ്രുവരി 11, 2021


 രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്  അഞ്ച് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗ്യതാ പത്രങ്ങൾ വെർച്യുൽ ചടങ്ങിലൂടെ   സ്വീകരിച്ചു. എൽ സാൽവദോർ,പനാമ, ടുണീഷ്യ,യുണൈറ്റഡ് കിങ്ഡം,അർജന്റീന എന്നിവിടങ്ങളിലെ സ്ഥാനപതികൾ ആണ് ഇന്ന് ( 2021 ഫെബ്രുവരി 11 )  രാഷ്ട്രപതിക്ക് തങ്ങളുടെ യോഗ്യത പത്രങ്ങൾ സമർപ്പിച്ചത്.  യോഗ്യത പത്രങ്ങൾ സമർപ്പിച്ചത് ഇവരാണ് :


1. ഗ്വിലർമോ റൂബിയോ ഫൂനസ്  
 എൽ സാൽവദോർ റിപ്പബ്ലിക് നയതന്ത്ര  പ്രതിനിധി
 
2.യസിയേൽ ഏലീൻ ബുറില്ലോ റിവേറ, പനാമൻ നയതന്ത്രപ്രതിനിധി

3. ഹയത് തൽബി , ടുണീഷ്യൻ നയതന്ത്രപ്രതിനിധി

4. അലക്സ് എല്ലിസ് , യുകെ ഹൈ കമ്മീഷണർ

5. ഹ്യുഗോ ജാവിയർ ഗോബ്ബി  , അർജന്റീനൻ  നയതന്ത്രപ്രതിനിധി

 ഇന്ത്യയിലേക്ക് പുതുതായി നിയമിതരായ നയതന്ത്ര പ്രതിനിധികൾക്ക് രാഷ്ട്രപതി ആശംസകൾ നേർന്നു. ഈ അഞ്ചു രാഷ്ട്രങ്ങളുമായി ഇന്ത്യ ഊഷ്മളമായ സൗഹൃദ ബന്ധമാണ് പുലർത്തുന്നത് എന്ന് സ്മരിച്ച രാഷ്ട്രപതി, സമാധാനം പുരോഗതി എന്ന സമാന ദർശനങ്ങളിൽ വേരൂന്നിയതാണ് ഈ ബന്ധം എന്നും അഭിപ്രായപ്പെട്ടു. 2021 -22 കാലയളവിൽ ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയിലെ താൽക്കാലിക അംഗ തെരഞ്ഞെടുപ്പിലേക്ക്, ഇന്ത്യയ്ക്ക് ഈ രാഷ്ട്രങ്ങൾ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതി നന്ദി അറിയിച്ചു  

 എല്ലാവർക്കും ആരോഗ്യ- സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി, കോവിഡ് 19 നെതിരെ പരസ്പര പങ്കാളിത്തത്തോടെയുള്ള പ്രതികരണം സാധ്യമാക്കാനുള്ള ആഗോള ശ്രമങ്ങളുടെ മുൻനിരയിൽ ഇന്ത്യ ഉണ്ടായിരുന്നുവെന്ന് രാഷ്ട്രപതി ഓർമപ്പെടുത്തി. ഭാരത സർക്കാരിന്റെ വാക്സിൻ മൈത്രി മുന്നേറ്റത്തിന്റെ  ഭാഗമായി  തദ്ദേശീയമായി നിർമ്മിച്ച ചിലവുകുറഞ്ഞ വാക്സിനുകൾ  ലോകത്തിന്റെ വിവിധ കോണുകളിൽ ഇപ്പോൾതന്നെ എത്തിയിട്ടുണ്ടെന്നും ഇതുവഴി,  `ലോകത്തിന്റെ മരുന്ന് ഉൽപാദന കേന്ദ്രം` എന്ന വിശേഷണം തങ്ങൾക്ക്  ഇണങ്ങുമെന്ന് ഇന്ത്യ  ഒരിക്കൽകൂടി ശരി വെച്ചതായും രാഷ്ട്രപതി ചൂണ്ടികാട്ടി


 തങ്ങളുടെ രാജ്യങ്ങൾക്ക് ഇന്ത്യയുമായുള്ള ശക്തമായ ബന്ധം എടുത്തുപറഞ്ഞ  നയതന്ത്ര പ്രതിനിധികൾ  ഇത് കൂടുതൽ ശക്തമാക്കാൻ തങ്ങളുടെ രാഷ്ട്രത്തലവന്മാർ പ്രതിജ്ഞാബദ്ധമാണെന്നും വെളിപ്പെടുത്തി. അന്താരാഷ്ട്ര സമൂഹത്തിന് കൊവിഡ്-19 വാക്സിനുകൾ ലഭ്യമാക്കാനായി ഇന്ത്യ നടത്തുന്ന  ശ്രമങ്ങളെ നയതന്ത്ര പ്രതിനിധികൾ  പ്രകീർത്തിച്ചു

 

IE/SKY(Release ID: 1697153) Visitor Counter : 230