ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കുറഞ്ഞ സമയത്തിനുള്ളിൽ 70 ലക്ഷം പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകിയ  രാജ്യമായി ഇന്ത്യ മാറി.  നേട്ടം സ്വന്തമാക്കിയത് 26 ദിവസം കൊണ്ട്

Posted On: 11 FEB 2021 11:37AM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി 11, 2021


 കോവിഡ്പ്രതിരോധരംഗത്ത് ചരിത്രപരമായ മറ്റൊരു നേട്ടം സ്വന്തമാക്കി ഇന്ത്യ. ഏറ്റവും വേഗത്തിൽ 70 ലക്ഷം പേർക്ക്   കൊവിഡ്  വാക്സിനേഷൻ നൽകിയ രാജ്യമായി ഇന്ത്യ മാറി. 26 ദിവസം കൊണ്ടാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കിയത്. 70 ലക്ഷം പേർക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് അമേരിക്കയ്ക്ക് 27 ദിവസവും യുകെയ്ക്ക്  48 ദിവസവും ആവശ്യമായി വന്നിരുന്നു  . കുറഞ്ഞ സമയത്തിനുള്ളിൽ 60 ലക്ഷം പേർക്ക് വാക്സിൻ ലഭ്യമാക്കുന്ന രാജ്യം എന്ന നേട്ടവും ഇന്ത്യ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്വന്തമാക്കിയിരുന്നു
 

 2021 ഫെബ്രുവരി 11 രാവിലെ എട്ടു വരെയുള്ള കണക്കുപ്രകാരം 70 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ        (70,17,114) കൊവിഡ്-19 വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു


1,43,056 സെഷനുകളിലായി ആകെ 70,17,114 ഗുണഭോക്താക്കൾക്കാണ്കൊവിഡ് വാക്സിൻ ഇതുവരെ ലഭ്യമാക്കിയത്. ഇതിൽ 57,05,228 ആരോഗ്യപ്രവർത്തകരും 13,11,886 മുൻനിര പോരാളികളും ഉൾപ്പെടുന്നു


 വാക്സിൻ വിതരണത്തിന്റെ  ഇരുപത്തിയാറാം ദിവസമായ 2021 ഫെബ്രുവരി 10ന് രാജ്യത്തുടനീളം സംഘടിപ്പിച്ച 8308 സെഷനുകളിലായി  94,890 ആരോഗ്യ പ്രവർത്തകരും 3,10,459 മുൻനിര പോരാളികളും ഉൾപ്പെടെ 4,05,349 പേർ വാക്സിൻ സ്വീകരിച്ചു



 ഓരോ ദിവസവും വാക്സിൻ സ്വീകരിക്കുന്നവരുടെ  എണ്ണത്തിൽ വലിയ പുരോഗതിയാണ് ഉണ്ടാകുന്നത്

 13 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ   രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ 65 ശതമാനത്തിലേറെ പേർക്ക് വാക്സിൻ ലഭ്യമാക്കി കഴിഞ്ഞു. രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ 79% പേർക്ക് വാക്സിൻ ലഭ്യമാക്കിയ ബിഹാറാണ് പട്ടികയിൽ ഒന്നാമത്
.

 രോഗ പ്രതിരോധത്തിന്റെ  മറ്റു മേഖലകളിലും ഇന്ത്യ വലിയ വിജയമാണ് സ്വന്തമാക്കുന്നത്. രാജ്യത്തെ 17 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തില്ല. തെലങ്കാന, ഗുജറാത്ത്, അസം, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, മേഘാലയ, നാഗാലാൻഡ്, ലക്ഷദ്വീപ്, ലഡാക്ക്(UT) സിക്കിം, മണിപ്പൂർ, മിസോറാം, ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾ, ത്രിപുര, അരുണാചൽപ്രദേശ്, ദാമൻ -ദിയു &ദാദ്ര നഗർ ഹവേലി(UT) എന്നിവിടങ്ങളിൽ ഇന്നലെ ഒരു കോവിഡ് മരണം പോലും സ്ഥിരീകരിച്ചിട്ടില്ല

 കഴിഞ്ഞ 24 മണിക്കൂറിനിടെ  1,42,562 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ രോഗബാധിതരുടെ 1.31 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
 ദശലക്ഷം പേരിലെ ആക്ടീവ് കേസുകളുടെ  എണ്ണം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
(104).




 കഴിഞ്ഞ 24 മണിക്കൂറിനിടെ 12, 923 പുതിയ കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചപ്പോൾ 11, 764 പേർ കോവിഡിൽ നിന്നും മുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്കായ 97.26%, ആഗോളതലത്തിൽത്തന്നെ ഏറ്റവും ഉയർന്നതാണ്.

 ഇതുവരെ രോഗം ഭേദമായത് 1,05,73,372 പേർക്കാണ്. രോഗമുക്തരുടെയും ആക്ടീവ് കേസുകളുടേയും എണ്ണത്തിലെ അന്തരം നിലവിൽ 1,04,30,810 ആണ്.


 പുതുതായി രോഗമുക്തി നേടിയവരിൽ 83.20 ശതമാനവും 6 സംസ്ഥാനങ്ങളിലാണ്. 5745 പേർ രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്. 2421 പേർ മഹാരാഷ്ട്രയിലും 495 പേർ ഗുജറാത്തിലും കോവിഡ് മുക്തി നേടി

 പുതുതായി രോഗം സ്ഥിരീകരിച്ചതിൽ  85.11 ശതമാനവും 6 സംസ്ഥാനങ്ങളിലാണ്.  5980 പേർക്ക് കോവിഡ് സ്ഥിരീകരിച്ച കേരളമാണ് പട്ടികയിൽ ഒന്നാമത്. മഹാരാഷ്ട്രയിൽ 3451 പേർക്കും തമിഴ്നാട്ടിൽ 479 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു


 കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 108 കൊവിഡ് മരണങ്ങളിൽ 79.63 ശതമാനവും 7 സംസ്ഥാനങ്ങളിലാണ്


 30 പേർ മരണമടഞ്ഞ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ 18 പേരും രോഗബാധയെ തുടർന്ന് ഇന്നലെ മരണമടഞ്ഞു

 

IE/SKY

 



(Release ID: 1697054) Visitor Counter : 179