പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു.

Posted On: 10 FEB 2021 11:07PM by PIB Thiruvananthpuram

കാനഡ പ്രധാനമന്ത്രി ശ്രീ. ജസ്റ്റിന്‍ ട്രൂഡോ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.
കാനഡയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള കോവിഡ് -19 വാക്സിനുകളുടെ ആവശ്യകതകളെക്കുറിച്ച് പ്രധാനമന്ത്രി ട്രൂഡോ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. ഇതിനകം തന്നെ മറ്റ് പല രാജ്യങ്ങള്‍ക്കും ചെയ്തതുപോലെ കാനഡയുടെ
വാക്‌സിനേഷന്‍ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് പ്രധാനമന്ത്രി കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി.


ലോകത്തിന് കോവിഡ് -19 നെ കീഴടക്കാന്‍ കഴിഞ്ഞാല്‍ അതില്‍ ഇന്ത്യയുടെ ബൃഹത്തായ ഔഷധശേഷിയ്ക്ക് ഗണ്യമായൊരു പങ്കുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു. ഈ ശേഷി ലോകവുമായി പങ്കു വച്ചതിന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ട്രൂഡോയുടെ വികാരങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നന്ദി പറഞ്ഞു.


നിരവധി സുപ്രധാന ഭൗമ-രാഷ്ട്രീയ വിഷയങ്ങളില്‍ ഇന്ത്യയും കാനഡയും പങ്കിട്ട പൊതു കാഴ്ചപ്പാട് ഇരു നേതാക്കളും ആവര്‍ത്തിച്ചു. കാലാവസ്ഥാ വ്യതിയാനം, മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കെതിരെ പോരാടുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറ്റ സഹകരണം തുടരാന്‍ അവര്‍ യോജിപ്പ് പ്രകടിപ്പിച്ചു.


ഈ വര്‍ഷം വിവിധ സുപ്രധാന അന്താരാഷ്ട്ര വേദികളില്‍ പരസ്പരം കണ്ടുമുട്ടാനും ഉഭയകക്ഷി താല്‍പ്പര്യമുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ തുടരാനും ഉറ്റുനോക്കുതായി ഇരുനേതാക്കളും പറഞ്ഞു.

 

***(Release ID: 1697038) Visitor Counter : 75