പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡിലെ ചമോലിയിൽ ഹിമപാതത്തിന് ഇരയായവർക്ക് എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി
Posted On:
07 FEB 2021 8:45PM by PIB Thiruvananthpuram
ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ ഹിമപാതത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അംഗീകാരം നൽകി.
ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ എക്സ് ഗ്രേഷ്യയും അദ്ദേഹം അനുവദിച്ചു.
"ഉത്തരാഖണ്ഡിലെ ചമോലിയിൽ ഹിമപാതത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്കായി പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യയ്ക്ക് പിഎം നരേന്ദ്രമോദി അനുമതി നൽകി. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും", പ്രധാന മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
***
(Release ID: 1696069)
Visitor Counter : 125
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada