ധനകാര്യ മന്ത്രാലയം

പ്രധാന തുറമുഖങ്ങളുടെ പ്രവർത്തനം പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലേക്ക്

Posted On: 01 FEB 2021 1:34PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 01, 2021

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള 2,000 കോടിയിലധികം രൂപയുടെ ഏഴ് പദ്ധതികൾ പ്രധാന തുറമുഖങ്ങളുടെ പ്രവർത്തന പുരോഗതിക്കായി 21-22 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2021-22 ലെ പൊതു ബജറ്റിൽ പ്രഖ്യാപിച്ചു.

പ്രധാന തുറമുഖങ്ങൾ അവയുടെ പ്രവർത്തനങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നതിനു പകരം ഒരു സ്വകാര്യ പങ്കാളി അവർക്കായി കൈകാര്യം ചെയ്യുന്ന ഒരു രീതിയിലേക്ക് മാറുമെന്ന് അവർ പറഞ്ഞു.  

അടുത്ത 5 വർഷത്തേക്ക് ഇന്ത്യയിൽ വ്യാപാര കപ്പലുകളുടെ രെജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്, കേന്ദ്ര 
മന്ത്രാലയങ്ങളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്ന് ക്ഷണിക്കുന്ന ആഗോള ടെൻഡറുകളിൽ ഇന്ത്യൻ ഷിപ്പിംഗ് കമ്പനികൾക്ക് 1624 കോടി രൂപയുടെ 'സബ്‌സിഡി സപ്പോർട്ട് സ്കീം'  അനുവദിക്കാനും ശ്രീമതി നിർമ്മല സീതാരാമൻ ബജറ്റിൽ നിർദ്ദേശിച്ചു. 2024 ഓടെ കപ്പൽ റീസൈക്ലിംഗ് ശേഷി 4.5 മില്യൺ എൽ.ഡി.ടി.യുടെ ഇരട്ടിയാക്കാനും നിർദ്ദേശമുണ്ട്.



(Release ID: 1694201) Visitor Counter : 248