ധനകാര്യ മന്ത്രാലയം

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ദേശീയ ഗവേഷണ ഫൗണ്ടേഷനുള്ള അടങ്കല്‍ 50,000 കോടി രൂപയായിരിക്കും


ഡിജിറ്റല്‍ മാതൃകയിലെ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശം

ഭരണസംവിധാനത്തിന്റെ സമ്പത്തും നയവുമായി ബന്ധപ്പെട്ട അറിവുകള്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളിലേക്ക് - ദേശീയ ഭാഷാ തര്‍ജ്ജിമ ദൗത്യം ഡിജിറ്റല്‍വല്‍ക്കരിക്കും

പുതിയ ബഹിരാകാശ ഇന്ത്യാ ലിമിറ്റഡ് വിക്ഷേപിക്കുന്ന പി.എസ്.എല്‍.വി-സി.എസ് 51 ഇന്ത്യന്‍ ഉപഗ്രഹങ്ങളോടൊപ്പം ബ്രസീലിന്റെ ആമസോണിയ ഉപഗ്രഹത്തേയും വഹിക്കും ; ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറില്‍

ആഴക്കടല്‍ സമുദ്ര ദൗത്യത്തിന് 4,000 കോടിയുടെ അഞ്ചു വര്‍ഷത്തെ ബജറ്റ് അടങ്കല്‍

Posted On: 01 FEB 2021 1:41PM by PIB Thiruvananthpuram

രാജ്യത്തെ മൊത്തം ഗവേഷണ പരിസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി നൂതനാശയവും ഗവേഷണ വികസനവും വര്‍ദ്ധിപ്പിക്കുന്നതിന് 2021-22 ലെ കേന്ദ്ര ബജറ്റില്‍ നിരവധി നൂതന പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ന് പാര്‍ലമെന്റില്‍  കേന്ദ്ര ധന  മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിൽ ഡിജിറ്റൽ  ഇടപാടുകള്‍, ബഹിരാകാശ മേഖല ആഴക്കടല്‍ സമുദ്ര പര്യവേഷണം എന്നീ മേഖലകൾക്കാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ദേശീയ ഗവേഷണ ഫൗണ്ടേഷന്‍

ദേശീയ ഗവേഷണ ഫൗണ്ടേഷന് അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് 50,000 കോടി രൂപയുടെ അടങ്കല്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. ''ദേശീയ മുന്‍ഗണമേഖലകളില്‍ ശ്രദ്ധചെലുത്തി ഇത് രാജ്യത്തെ ഗവേഷണത്തിന്റെ മൊത്തം പരിസ്ഥിതി ശക്തിപ്പെടുത്തും'' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കല്‍

സമീപകാലത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ പലമടങ്ങ് വര്‍ദ്ധനയുണ്ടായെന്നും ഈ ചലനാത്മകതയെ മുന്നോട്ടുകൊണ്ടുപോകേണ്ടതിനുള്ള നടപടികള്‍ അനിവാര്യമാണെന്നും ശ്രീമതി സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഡിജിറ്റല്‍ മാതൃകയിലുള്ള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക പ്രോത്സാഹനം നല്‍കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ ഇനിയൂം വര്‍ദ്ധിപപ്ിക്കുന്നതിനുമായി 1,500 കോടി രൂപയുടെ ഒരു പദ്ധതിയും നിര്‍ദ്ദേശിച്ചു.



ദേശീയ ഭാഷാ തര്‍ജ്ജിമ ദൗത്യം (എന്‍.ടി.എല്‍.എം)

ദേശീയ ഭാഷാ തര്‍ജ്ജിമ ദൗത്യം (എന്‍.ടി.എല്‍.എം) എന്ന് വിളിക്കുന്ന ഒരു പുതിയ മുന്‍കൈ നിര്‍ദ്ദേശിച്ചു. ഇത് ഇന്റര്‍നെറ്റിലെ ഭരണസംവിധാനത്തിന്റെ സമ്പത്തും നയങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയും പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുകയും ചെയ്യും.

ഇന്ത്യയുടെ ബഹിരാകാശ മേഖല

പി.എസ്.എല്‍.വി-സി.എസ്.51 ന്റെ വിക്ഷേപണം ബഹിരാകാശ വകുപ്പിന് കീഴിലുള്ള പുതിയ പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡ് (എന്‍.എസ്.ഐ.എല്‍) നടത്തുമെന്ന് മന്ത്രി  അറിയിച്ചു. അത് ബ്രസീലില്‍ നിന്നുള്ള ആമസോണിയന്‍ ഉപഗ്രഹവും ഇന്ത്യയുടെ മറ്റ് ചില ചെറിയ ഉപഗ്രഹങ്ങളും വഹിക്കുമെന്നും അവര്‍ വ്യക്തമാക്കി. 2021 ഡിസംബറില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഗഗന്‍യാനിന് വേണ്ടി ജനറിക് സ്‌പേസ് ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട നാല് ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികളെ ഇതിനകം തന്നെ റഷ്യയില്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

ആഴക്കടല്‍ സമുദ്ര ദൗത്യം

 

സമുദ്രമേഖലയെക്കുറിച്ച് നല്ലരീതിയില്‍ മനസിലാക്കുന്നതിനായി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 4,000 കോടിയിലേറെ ബജറ്റ് അടങ്കലുമായി ആഴക്കടല്‍ സമുദ്ര ദൗത്യത്തിന് തുടക്കം കുറിയ്ക്കുമെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു. ആഴക്കടല്‍ സമുദ്ര പര്യവേഷണ സര്‍വേയും ആഴക്കടല്‍ ജൈവവൈവിധ്യ പരിപാലനത്തിനുള്ള പദ്ധതികളും ഈ ദൗത്യത്തിന്റെ പരിധിയില്‍ വരും.

 

***



(Release ID: 1694072) Visitor Counter : 250