ധനകാര്യ മന്ത്രാലയം

സമ്പദ് മേഖലയില്‍ മഹാമാരിയുടെ ആഘാതം:- അടിയന്തര സഹായങ്ങള്‍ക്ക് ചെലവ് വര്‍ധിച്ചതിനൊപ്പം വരുമാനത്തിലെ ഇടിവ്


2020-21ല്‍ 30.42 ലക്ഷം കോടിയുടെ ബജറ്റ് മതിപ്പ് തുകയ്ക്ക് പകരം 2020-21ലേക്ക് 34.50 ലക്ഷം കോടിയുടെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയുടെ 9.5 ശതമാനം ധന കമ്മി

2021-22 വര്‍ഷത്തേക്കുള്ള ചെലവ് 5.54 ലക്ഷം കോടിയുടെ പദ്ധതി ചെലവ് ഉള്‍പ്പെടെ 34.83 ലക്ഷം കോടി

2021-22ലെ ധന കമ്മി ജിഡിപിയുടെ 6.8 ശതമാനം

2021-22ലെ മതിപ്പ് ബജറ്റ്: വിപണിയില്‍ നിന്ന് 12 ലക്ഷം കോടി രൂപ മൊത്ത വായ്പയെടുക്കുന്നു

എഫ്ആര്‍ബിഎം നിയമത്തിലെ ഭേദഗതി: 2025-26ഓടെ ധന കമ്മി ജിഡിപിയുടെ 4.5 ശതമാനമാക്കി കുറയ്ക്കല്‍

Posted On: 01 FEB 2021 1:54PM by PIB Thiruvananthpuram

സമ്പദ് മേഖലയെ കോവിഡ് മഹാമാരി ബാധിച്ചതിന്റെ ഫലമായി വരുമാനത്തിന്റെ ഒഴുക്ക് കുറഞ്ഞതായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുറഞ്ഞ വരുമാന ഒഴുക്കിനൊപ്പം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍, സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു.

2020-21ലെ പുതുക്കിയ എസ്റ്റിമേറ്റുകള്‍ (ആര്‍ഇ)

''മഹാമാരിക്കാലത്ത് നമ്മള്‍ നിരവധി ഇടത്തരം പാക്കേജുകള്‍ തെരഞ്ഞെടുത്തതിനാല്‍ പുതിയ സാഹചര്യമനുസരിച്ച് പ്രതികരണങ്ങള്‍ ഉണ്ടാക്കാനും വിജയം നേടാനും കഴിഞ്ഞു. ആരോഗ്യ മേഖല നമ്മുടെ നിയന്ത്രണത്തിലാകുകയും ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും ചെയ്തപ്പോള്‍ ആഭ്യന്തര ആവശ്യമനുസരിച്ച് ഗവണ്‍മെന്റ് പണം ചെലവഴിക്കാന്‍ തുടങ്ങി. ഇതിന്റെ ഫലമായി 2020-21ലെ യഥാര്‍ത്ഥ ബജറ്റ് മതിപ്പ് തുകയായ (ബിഇ) 30.42 ലക്ഷം കോടി രൂപ 34.50 ലക്ഷം കോടി രൂപയായി പുതുക്കി നിശ്ചയിക്കേണ്ടി വന്നു.  നിര്‍വ്യാജമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഗവണ്‍മെന്റ് പണം ചെലവഴിച്ചത്. 2020-21ലെ മൂലധന ചെലവ് തുക 4.12 ലക്ഷം കോടി രൂപയുടെ ബജറ്റ് മതിപ്പ് തുകയ്ക്ക് പകരം 2020-21ല്‍ 4.39 ലക്ഷം കോടി രൂപയായി പുതുക്കി നിശ്ചയിച്ചു''-

ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷത്തെ പുതുക്കി നിശ്ചയിച്ച ബജറ്റിലെ ധന കമ്മി ജിഡിപിയുടെ 9.5 ശതമാനം ആണെന്ന് മന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് കടമെടുപ്പ്, ബഹുമുഖ വായ്പകള്‍, ചെറുകിട നിക്ഷേപ ഫണ്ടുകള്‍, ഹ്രസ്വകാല വായ്പകള്‍ എന്നിവയാണ് പണം സ്വരൂപിക്കുന്നതിന്റെ ഉറവിടങ്ങളെന്ന് ധനമന്ത്രി വ്യക്തമാക്കി. അടുത്ത രണ്ട് മാസം വിപണിയില്‍ ചെലവഴിക്കാനായി 80,000 കോടി രൂപ കൂടി കണ്ടേത്തണ്ടതുണ്ടെന്ന് നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

2021-22ലെ ബജറ്റ് എസ്റ്റിമേറ്റുകള്‍

സാമ്പത്തിക മേഖലയ്ക്ക് ലക്ഷ്യമിട്ട കരുത്ത് ലഭിച്ചെന്ന് ഉറപ്പാക്കാനായി 2021-22ല്‍ 34.83 ലക്ഷം കോടിയുടെ ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മന്ത്രി വ്യക്തമാക്കി. ഇതില്‍ 2020-21ലെ ബജറ്റ് എസ്റ്റിമേറ്റില്‍ നിന്ന് 34.5 ശതമാനം വര്‍ധനയോടെ 5.54 ലക്ഷം കോടിയുടെ മൂലധന ചെലവ് കൂടി ഉള്‍പ്പെടുന്നതായി മന്ത്രി പറഞ്ഞു. 2021-22ലെ ധനക്കമ്മി ജിഡിപിയുടെ 6.8 ശതമാനമായാണു കണക്കാക്കുന്നത്. അടുത്ത വര്‍ഷം വിപണിയില്‍ നിന്ന് ഏകദേശം 12 ലക്ഷം കോടി രൂപയാണ് മൊത്ത വായ്പയെടുക്കുന്നത്.

സംസ്ഥാനങ്ങള്‍ക്കായി വായ്പയെടുക്കല്‍

15-ാം ധനകാര്യ കമ്മീഷന്റെ വീക്ഷണങ്ങള്‍ അനുസരിച്ച് 2021-22 വര്‍ഷത്തേക്ക് ജി എസ് ഡി പിയുടെ നാല് ശതമാനം കടമെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതായി മന്ത്രി വ്യക്തമാക്കി. ഓരോ വര്‍ഷവും വര്‍ധിപ്പിച്ച മൂലധന ചെലവഴിക്കലിനായി ഇതിന്റെ ഒരു ഭാഗം ഉപയോഗിക്കണം. നിബന്ധനകള്‍ക്ക് വിധേയമായി ജി എസ് ഡി പിയുടെ 0.5 ശതമാനം അധിക വായ്പയായി നേടാനും കേന്ദ്രം അനുമതി നല്‍കുന്നുണ്ട്. 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നതുപോലെ 2023-24ഓടെ സംസ്ഥാനങ്ങള്‍ ജി എസ് ഡി പിയുടെ 3 ശതമാനമായി ധനക്കമ്മിയിലെത്തുമെന്ന് കേന്ദ്രം കണക്ക് കൂട്ടുന്നു.

അധിക ബജറ്റ് തുക ഉറവിടങ്ങള്‍

''ജൂലൈ 2019-2020 ബജറ്റില്‍ അധിക ബജറ്റ് തുക ഉറവിടങ്ങളെക്കുറിച്ച് ഞാന്‍ 27 പ്രസ്താവന നടത്തിയിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്ന ഗവണ്‍മെന്റ് ഏജന്‍സികളുടെ വായ്പകളുടെ തിരിച്ചടവിന്റെ ഉത്തരവാദിത്വം ഗവണ്‍മെന്റിനാണെന്ന് അത് വ്യക്തമാക്കുന്നു. എന്റെ 2020-21 ബജറ്റില്‍ ഗവണ്‍മെന്റ് എഫ് സി ഐക്ക് നല്‍കുന്ന വായ്പ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തി പ്രസ്താവനയുടെ പരിധി ഞാന്‍ നീട്ടിയിരുന്നു. അതിനേക്കാള്‍ ഒരു പടി കൂടി കടന്ന് 2020-21ല്‍ ബജറ്റിലെ വകുപ്പുകള്‍ പ്രകാരം എന്‍എസ്എസ്എഫ് വായ്പ ഭക്ഷ്യ

സബ്‌സിഡിക്കായുള്ള എഫ് സി ഐ വായ്പയായി മാറ്റാനും അത് 2021-2022ല്‍ തുടരാനും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു''- ധനമന്ത്രി പറഞ്ഞു.


എഫ് ആര്‍ ബി എം നിയമത്തിലെ ഭേദഗതി

''ധനസമാഹരണത്തിനും 2025-26ഓടെ ധനക്കമ്മി ജി ഡി പിയുടെ 4.5 ശതമാനത്തില്‍ താഴെ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. കൂടുതല്‍ നികുതി ശേഖരണം വഴി ആദ്യം ധനസമാഹരണവും രണ്ടാമതായി പൊതുമേഖല സംരഭങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയ ആസ്തികളില്‍ നിന്ന് വരുമാനം നേടലുമാണ് ഗവണ്‍മെന്റ് ലക്ഷ്യം''- ധനമന്ത്രി പറഞ്ഞു.

മുകളില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗങ്ങളിലൂടെ ഗവണ്‍മെന്റിന്റെ ധനക്കമ്മി കുറച്ച് വരുമാനം വര്‍ധിപ്പിക്കാനായി എഫ്ആര്‍ബിഎം നിയമത്തില്‍ ഭേദഗതി വരുത്താന്‍ ശുപാര്‍ശ ചെയ്യുമെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം

ധനകാര്യ മേഖലയില്‍ ഫെഡറലിസം ആവശ്യമാണെന്ന് പറഞ്ഞ മന്ത്രി 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് 41 ശതമാനം വരുമാനം പങ്കിടുന്നത് തുടരുമെന്ന് വ്യക്തമാക്കി. 14ാം ധനകാര്യ കമ്മീഷന്‍ ജമ്മു കശ്മീരിനെ സംസ്ഥാനമാക്കി കണക്കാക്കിയിരുന്നതിനാല്‍ ജമ്മു കശ്മീരിലെയും ലഡാക്കിലെയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് ലഭ്യമാക്കും.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കായി 74,340 കോടി രൂപ നല്‍കിയത് 2021-22ല്‍ വരുമാന കമ്മി ഗ്രാന്‍ഡായി 17 സംസ്ഥാനങ്ങള്‍ക്ക് 1,18,452 കോടി രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.

 

***



(Release ID: 1694066) Visitor Counter : 263