ധനകാര്യ മന്ത്രാലയം

ദാരിദ്ര്യ നിർമാർജനത്തിനായി സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം: 2020-21 ലെ സാമ്പത്തിക സർവേ

Posted On: 29 JAN 2021 3:41PM by PIB Thiruvananthpuram



സാമ്പത്തിക വളർച്ചയ്ക്ക് വ്യക്തമായ ഊന്നൽ നൽകിക്കൊണ്ട് 2020-21 ലെ സാമ്പത്തിക സർവേ കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു.

ഇന്ത്യയുടെ വളർച്ച സാമ്പത്തിക അസമത്വത്തേക്കാൾ സ്വാധീനിക്കുന്നത് ദാരിദ്ര്യ നിർമാർജനത്തെയാണെന്ന് സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു.

വികസന ഘട്ടങ്ങളിലെ വ്യത്യാസങ്ങൾ, ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക്, ഉയർന്ന ദാരിദ്ര്യത്തിന്റെ തോത് എന്നിവ കണക്കിലെടുക്കുമ്പോൾ അസമത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന നയപരമായ ലക്ഷ്യം ഇന്ത്യൻ പശ്ചാത്തലത്തിൽ ബാധകമാകില്ലെന്ന് സർവേ വ്യക്തമാക്കുന്നു. ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക വളർച്ചയുടെ കഥകൾ വ്യക്തമാക്കുന്നത് ഉയർന്ന സാമ്പത്തിക വളർച്ച മൂലം ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണ്.

ഇന്ത്യ പോലുള്ള വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം 2020-21 ലെ സാമ്പത്തിക സർവേയുടെ നയപരമായ ശുപാർശ, സമീപ ഭാവിയിൽ സാമ്പത്തിക രംഗം അതിവേഗം വളരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്.

 

 


(Release ID: 1693531) Visitor Counter : 286