ധനകാര്യ മന്ത്രാലയം

കൊവിഡ് മഹാമാരിക്കാലത്ത് ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വന്‍കുതിപ്പ്: സാമ്പത്തിക സര്‍വേ 2020-21



സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശതമാനം 2018ലെ 36.5 ശതമാനത്തില്‍ നിന്ന് 2020 ല്‍ 61.8 ശതമാനമായി വര്‍ദ്ധിച്ചു

Posted On: 29 JAN 2021 3:43PM by PIB Thiruvananthpuram



കോവിഡ് -19 മഹാമാരിക്കാലത്ത് രാജ്യത്ത് ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസം വലിയ തോതില്‍ ആരംഭിച്ചതായി കേന്ദ്ര ധന- കോര്‍പ്പറേറ്റ് കാര്യമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2020-21 വ്യക്തമാക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുടെ ശതമാനം 2018 ലെ 36.5 ശതമാനത്തില്‍ നിന്ന് 61.8 ആയി വളരെയധികം വര്‍ദ്ധിച്ചു. നന്നായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഗ്രാമീണ, നഗര, ലിംഗഭേദം, പ്രായം, വരുമാന വിഭാഗങ്ങള്‍ എന്നിവ തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം കുറയുന്നതുവഴി വിദ്യാഭ്യാസത്തിലെ അസമത്വം കുറയ്ക്കാന്‍ സാധിക്കുമെന്ന് സര്‍വേ ശുപാര്‍ശ ചെയ്യുന്നു.

 കൊവിഡ് കാലത്തു കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ നടപ്പാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബഹുതല വിദ്യാഭ്യാസത്തിലേക്ക് തുല്യമായ പ്രവേശനം പ്രാപ്തമാക്കുന്നതിന് ഡിജിറ്റല്‍, ഓണ്‍ലൈന്‍, ഓണ്‍-എയര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളെയും ഏകീകരിക്കുന്നതിനുള്ള സമഗ്രമായ ഇടപെടലാണ് നടത്തുന്നത്.പി എം ഇ-വിദ്യ( PM eVIDYA) ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു സംരംഭമാണ്. 92 ഓളം കോഴ്സുകള്‍ ആരംഭിക്കുകയും 1.5 കോടി വിദ്യാര്‍ത്ഥികള്‍ 'സ്വയം എംയുസി'ക്ക് കീഴില്‍ ചേരുകയും ചെയ്തു. കൊവിഡിന്റെ പ്രഭാവം ലഘൂകരിക്കുന്നതിന്, ഡിജിറ്റല്‍ സംരംഭങ്ങളിലൂടെ ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കാന്‍ 818.17 കോടി രൂപയും സമഗ്ര ശിക്ഷാ പദ്ധതി നടപ്പാക്കി. ഇതുപ്രകാരം ഓണ്‍ലൈന്‍ അധ്യാപക പരിശീലനത്തിന് 267.86 കോടി രൂപയും അനുവദിച്ചു. സ്‌കൂളുകള്‍ അടച്ചതുമൂലം നിലവില്‍ വീട്ടില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍, മിശ്രിത, ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്. മന:ശ്ശാസ്ത്രപരമായ പിന്തുണയ്ക്കുള്ള മനോദര്‍പണ്‍ സംരംഭം ആത്മനിര്‍ഭര്‍ ഭാരത് അഭിയാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 അടുത്ത ദശകത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുടെ എണ്ണം ഇന്ത്യയിലാകുമെന്ന് സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു. അതിനാല്‍, അവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കാനുള്ള കഴിവ് രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കും. 9.72 ലക്ഷത്തിലധികം സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയങ്ങളുടെ അടിസ്ഥാന സ .കര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടു.  ഇതില്‍ 90.2 ശതമാനം പെണ്‍കുട്ടികളുടെ ടോയ്ലറ്റ്, 93.7 ശതമാനം ആണ്‍കുട്ടികളുടെ ടോയ്ലറ്റ്, 95.9 ശതമാനം പേര്‍ക്ക് കുടിവെള്ള സൗകര്യം, 84.2 ശതമാനം ആരോഗ്യ പരിശോധനാ സൗകര്യം, 20.7 ശതമാനം പേര്‍ക്ക് കമ്പ്യൂട്ടര്‍, 67.4 ശതമാനം പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ തുടങ്ങിയവ ഉള്‍പ്പെടും.

 പ്രാഥമിക വിദ്യാലയ തലത്തില്‍ ഇന്ത്യ സാക്ഷരതാ തലത്തില്‍ ഏകദേശം 96 ശതമാനം എത്തിയതായി സര്‍വേ പറയുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്) പ്രകാരം അഖിലേന്ത്യാ തലത്തില്‍ 7 വയസും അതില്‍ കൂടുതലുമുള്ളവരുടെ സാക്ഷരതാ നിരക്ക് 77.7 ശതമാനമാണ്.  ഹിന്ദുമതത്തിലെയും ഇസ്ലാമിലെയും ചില വിഭാഗങ്ങള്‍ ഉള്‍പ്പെടെ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ സ്ത്രീ സാക്ഷരത ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.

 സര്‍ക്കാര്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമ്പത്തികമായി താങ്ങാവുന്നതും കാര്യക്ഷമവുമായി നല്‍കുന്നതിന്, സര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചു, 34 വര്‍ഷം പഴക്കമുള്ള ദേശീയ വിദ്യാഭ്യാസ നയത്തിനു പകരമാണിത്. പുതിയ നയം പരിവര്‍ത്തന പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.  ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കായികരംഗത്തും ശാരീരിക വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക, 2020-21 കാലഘട്ടത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള മറ്റ് ചില പദ്ധതികളും പദ്ധതികളും ഇതിലുള്‍പ്പെടുന്നു.

 15-59 വയസ് പ്രായമുള്ള തൊഴിലാളികളില്‍ 2.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഔപചാരിക തൊഴില്‍, സാങ്കേതിക പരിശീലനം ലഭിച്ചതെന്നും 8.9 ശതമാനം തൊഴിലാളികള്‍ക്ക് അനൗപചാരിക സ്രോതസ്സുകളിലൂടെയാണു പരിശീലനം ലഭിച്ചതെന്നും സര്‍വേ പറയുന്നു. അനൗപചാരിക പരിശീലനം ലഭിച്ച 8.9 ശതമാനം തൊഴിലാളികളില്‍ ഏറ്റവും വലിയ പങ്ക് തൊഴില്‍ പരിശീലനം (3.3 ശതമാനം), തുടര്‍ന്ന് സ്വയം പഠനം (2.5 ശതമാനം), പാരമ്പര്യ സ്രോതസ്സുകള്‍ (2.1 ശതമാനം) എന്നിവയാണ്.  മറ്റ് സ്രോതസ്സുകള്‍ (ഒരു ശതമാനം) കുറവാണ്.

ഔപചാരിക പരിശീലനം ലഭിച്ചവരില്‍, ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്ത പരിശീലനം കോഴ്‌സ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ഐടി-ഐടി അധിഷ്ഠിത മേഖലയാണ്.

 നൈപുണ്യ വികസനത്തിനായി സര്‍ക്കാര്‍ അടുത്തിടെ നിരവധി നയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. 2020-21ല്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 8 ലക്ഷം ഉദ്യോഗാര്‍ത്ഥിരകളെ നിപുണരാക്കുക എന്ന ലക്ഷ്യത്തോടെ  പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 പുറത്തിറക്കി. ഗുണനിലവാരവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനായി ഐടിഐകളുടെ ഗ്രേഡിംഗ് ഏറ്റെടുത്തു.



(Release ID: 1693366) Visitor Counter : 282