വിദ്യാഭ്യാസ മന്ത്രാലയം
കലാ ഉത്സവ് 2020 ന്റെ സമാപനചടങ്ങിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അഭിസംബോധന ചെയ്‌തു
Posted On:
28 JAN 2021 4:27PM by PIB Thiruvananthpuram
ന്യൂഡൽഹി , ജനുവരി 28,2021
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പോഖ്രിയാൽ നിഷാങ്ക് ഇന്ന് കലാ ഉത്സവ് 2020 ന്റെ സമാപനചടങ്ങിനെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കി കൊണ്ട് ഏക് ഭാരത് ശ്രേഷ്ഠ ഭാരതിന്റെ സത്തയ്‌ക്ക് കലാ ഉത്സവ് ശരിയായ ദിശയും രൂപവും നൽകിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ ശ്രീ പൊക്രിയാൽ പറഞ്ഞു.
കലാ ഉത്സവ് 2020 ൽ തദ്ദേശീയമായ കളിപ്പാട്ടങ്ങളും നാടൻ കളികളും അവതരിപ്പിച്ചതിനെ അഭിനന്ദിച്ച അദ്ദേഹം അത് 'വോക്കൽ ഫോർ ലോക്കൽ' നെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിന്റെയും എൻസിഇആർടിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാ ഉത്സവ് 2020– 2021 ജനുവരി 10 ന് ഓൺലൈനായാണ് ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്രീയ വിദ്യാലയ സംഗതൻ,നവോദയ വിദ്യാലയ സമിതി സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്ന് ആകെ 35 ടീമുകൾ കലാ ഉത്സവ് 2020 ൽ സംബന്ധിച്ചു. 576 കുട്ടികൾ കഴിവുകൾ പ്രകടിപ്പിച്ചു. 2021 ജനുവരി 11 മുതൽ 22 വരെ കലാ ഉത്സവ് 2020ന്റെ മത്സരങ്ങൾ നടത്തി.
കലാ ഉത്സവ് 2020 ന്റെ ഫലം അറിയാൻ ഇവിടെ ക്ലിക്കുചെയ്യുക https://static.pib.gov.in/WriteReadData/userfiles/KU%202020%20result.pdf
(Release ID: 1692991)
Visitor Counter : 302