രാഷ്ട്രപതിയുടെ കാര്യാലയം

പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ രാഷ്ട്രപതി വെർച്വലായി ആശംസ നേർന്നു

Posted On: 25 JAN 2021 12:32PM by PIB Thiruvananthpuram

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (2021 ജനുവരി 25)  സംഘടിപ്പിച്ച പതിനൊന്നാമത് ദേശീയ സമ്മതിദായക ദിനാഘോഷത്തെ രാഷ്ട്രപതി ശ്രീ റാം നാഥ് കോവിന്ദ് വെർച്വലായി അഭിസംബോധന ചെയ്‌തു.


പരിപാടിയിൽ രാഷ്ട്രപതി 2020‐21 വർഷത്തേക്കുള്ള ദേശീയ അവാർഡുകൾ സമ്മാനിച്ചു. കൂടാതെ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഓൺലൈൻ ഡിജിറ്റൽ റേഡിയോ സേവനമായ വെബ് റേഡിയോ ‘ഹലോ വോട്ടേഴ്സ്’ ഉദ്‌ഘാടനം ചെയ്‌തു.

വോട്ടുചെയ്യാനുള്ള അവകാശം വിനിയോഗിക്കുക എന്നത്   നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും, പ്രത്യേകിച്ച് ആദ്യമായി വോട്ടു ചെയ്യുന്ന നമ്മുടെ  യുവാക്കൾ  ആത്മാർത്ഥതയോടെ  തന്നെ നിർവഹിക്കണമെന്നും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി  പറഞ്ഞു.


കഴിഞ്ഞ വർഷം കോവിഡ് -19 പകർച്ച വ്യാധി കാലത്ത് ബീഹാർ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ വിജയകരമായും സുരക്ഷിതവുമായും തിരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച രാഷ്ട്രപതി, അത് നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷമായ നേട്ടമാണെന്നും പറഞ്ഞു.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമാണ്‌ 1950 ജനുവരി 25. 2011 മുതൽ രാജ്യമെമ്പാടും എല്ലാ വർഷവും ജനുവരി 25 ന് ദേശീയ സമ്മതിദായകദിനം ആഘോഷിക്കുന്നു.
 

രാഷ്ട്രപതിയുടെ പ്രസംഗത്തിനായി ഇവിടെ ക്ലിക്കുചെയ്യുക

 

Please click here to see the President Speech

 

***



(Release ID: 1692141) Visitor Counter : 246