പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ സമ്മതിദായക ദിനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 25 JAN 2021 11:19AM by PIB Thiruvananthpuram

ദേശീയ സമ്മതിദായക ദിനത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

"നമ്മുടെ ജനാധിപത്യ നിർമ്മിതി ശക്തിപ്പെടുത്തുന്നതിലും  തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിലും   തിരഞ്ഞെടുപ്പ് കമ്മീഷന്റെ  ശ്രദ്ധേയമായ സംഭാവനയെ അഭിനന്ദിക്കുന്നതിനുള്ള അവസരമാണ് ദേശീയ സമ്മതിദായക  ദിനം. വോട്ടർ രജിസ്ട്രേഷൻ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്,പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ, അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണിത്,  ", പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു 

 

 

***


(Release ID: 1692075) Visitor Counter : 171