പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി രാഷ്ട്ര ബാൽ പുരാസ്‌ക്കാര ജേതാക്കളുമായി നാളെ സംവദിക്കും

Posted On: 24 JAN 2021 3:27PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ  (2021 ജനുവരി 25 ന്) ഉച്ചയ്ക്ക് 12 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരാസ്‌കർ (പിഎംആർബിപി) ജേതാക്കളുമായി  സംവദിക്കും. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

നവീനാശയങ്ങൾ , പാണ്ഡിത്യ പ്രകടനപരമായ നേട്ടങ്ങൾ, കായികം, കല, സംസ്കാരം, സാമൂഹ്യ സേവനം, ധീരത എന്നീ മേഖലകളിലെ വിശിഷ്‌ടമായ കഴിവുകളും മികച്ച നേട്ടങ്ങളും ഉള്ള കുട്ടികൾക്കാണ്  ബാലശക്തി പുരസ്കാരം  കേന്ദ്ര ഗവണ്മെന്റ്  സമ്മാനിക്കുന്നത്. ബാലശക്തി പുരസ്‌കാരത്തിന്  വിവിധ വിഭാഗങ്ങളിൽപ്പെട്ട രാജ്യത്തുടനീളമുള്ള 32 അപേക്ഷകരെ ഈ വർഷം തിരഞ്ഞെടുത്തിട്ടുണ്ട്

 

***(Release ID: 1691901) Visitor Counter : 147