പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ ബാലിക ദിനത്തിൽ രാജ്യത്തിന്റെ പെൺമക്കളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

Posted On: 24 JAN 2021 12:18PM by PIB Thiruvananthpuram

ദേശീയ ബാലിക ദിനത്തിൽ രാജ്യത്തെ പെൺമക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

 “ദേശീയ ബാലിക ദിനത്തിൽ രാജ്യത്തെ  പെൺകുട്ടികളേയും  വിവിധ മേഖലകളിലെ അവരുടെ  നേട്ടങ്ങളെയും  അഭിവാദ്യം ചെയ്യുന്നു. പെൺകുഞ്ഞുങ്ങളെ ശക്തീകരിക്കുക, വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, ലിംഗ സംവേദനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി സംരംഭങ്ങൾ കേന്ദ്ര ഗവൺമെന്റ് ഏറ്റെടുത്തിട്ടുണ്ട്." പ്രധാനമന്ത്രി ട്വിറ്ററിൽ  കുറിച്ചു  

പെൺകുഞ്ഞുങ്ങളെ ശക്തീകരിക്കുന്നതിനും അവരുടെ അന്തസ്സും അവസരങ്ങളും  ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കുന്ന മുഴുവൻ പേരേയും  പ്രധാനമന്ത്രി അഭിനന്ദിച്ചു

 

***(Release ID: 1691853) Visitor Counter : 185