ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യവ്യാപകമായി നടക്കുന്ന കോവിഡ് 19 സാർവത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ആറാം ദിനം പിന്നിടുമ്പോൾ ഇന്ത്യ 10.5 ലക്ഷം ഗുണഭോക്താക്കൾക്ക് വാക്സിൻ നൽകി.

Posted On: 22 JAN 2021 11:00AM by PIB Thiruvananthpuram

2021 ജനുവരി 22 രാവിലെ 7 മണി വരെയുള്ള കണക്കനുസരിച്ച് ഏകദേശം 10.5 ലക്ഷം (10,43,534) ഗുണഭോക്താക്കൾക്ക് രാജ്യവ്യാപകമായി നടന്ന കോവിഡ് 19 സാർവത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി വാക്സിൻ നൽകി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,049 സെഷനുകളിലായി 2,37,050 പേർക്ക് വാക്സിൻ നൽകി.ഇതുവരെ 18,167 സെഷനുകളാണ് ആകെ നടന്നത്.

കോവിഡ് പരിശോധനകൾ നടത്തുന്നതിനുള്ള  അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം ആഗോള മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം പകർന്നു. രാജ്യത്തെ ആകെ പരിശാധനകളുടെ എണ്ണം 19 കോടി കവിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,00,242 സാമ്പിളുകൾ പരിശോധിച്ചു.ഇതോടെ രാജ്യത്തെ  സഞ്ചിത പരിശോധന 19,01,48,024 ആയി ഉയർന്നു. ഇന്നത്തെ കണക്കനുസരിച്ച് സഞ്ചിത രോഗ സ്ഥിരീകരണ നിരക്ക് 5.59% ആണ്.

കഴിഞ്ഞ ആഴ്‌ചകളിലെ പ്രവണത പിന്തുടർന്ന്, രാജ്യത്തെ  സജീവ കോവിഡ് കേസുകൾ ക്രമാനുഗതമായി കുറഞ്ഞ് 1.78% ആയിട്ടുണ്ട്.നിലവിൽ ഇന്ത്യയിലെ സജീവ കോവിഡ് കേസുകൾ 1,88,688 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,002 പേർ കൂടി രോഗമുക്തി നേടി.ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 10,283,708 ആയി ഉയർന്നു.നിലവിൽ ചകിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിലുള്ള അന്തരം 1,00,95,020 ആയി  (54.5 ഇരട്ടി). രോഗമുക്തി നിരക്ക് 96.78% ആയി ഉയർന്നു.

രോഗമുക്തി നേടിയവരിൽ  84.70 %  പത്ത് സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലുള്ളവരാണ്.
കേരളത്തിൽ 6,229 പേർ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ യഥാക്രമം 3,980 ഉം 815 ഉം പേരാണ് സുഖം പ്രാപിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,545 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എട്ട്  സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നാണ് 84.14% പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 6,334 കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 2,886 പുതിയ കേസുകളും കർണാടകയിൽ 674 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 163 മരണങ്ങളിൽ 82.82% ഒമ്പത് സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലാണ്.

പ്രതിദിന മരണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ.52 മരണങ്ങൾ. കേരളത്തിൽ  21 പേർ മരിച്ചു.

 

***




(Release ID: 1691533) Visitor Counter : 246