പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ സോംനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

प्रविष्टि तिथि: 18 JAN 2021 10:12PM by PIB Thiruvananthpuram

ശ്രീ സോംനാഥ് ട്രസ്റ്റിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ്  യോഗം ചേർന്നത്. ട്രസ്റ്റിന്റെ മുൻ ചെയർമാൻ അന്തരിച്ച ശ്രീ കേശുഭായ് പട്ടേലിന് ട്രസ്റ്റികൾ ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.  അടുത്ത ചെയർമാനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ട്രസ്റ്റിന്റെ  ട്രസ്റ്റികൾ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുകയും ടീം സോംനാഥിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ , വിനോദ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും തീർഥാടകരും നമ്മുടെ മഹത്തായ പൈതൃകവുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനും ട്രസ്റ്റിന് ഒരുമിച്ച് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോഴുള്ള സൗകര്യങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, പദ്ധതികൾ എന്നിവയുടെ അവലോകനവും യോഗത്തിൽ നടത്തി.

 ട്രസ്റ്റിന്റെ മുൻകാല ചെയർപേഴ്‌സൺമാരിൽ  ജംസാഹേബ് ദിഗ്‌വിജയ സിംഗ് ജി, ശ്രീ കനയലാൽ മുൻഷി, മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജി ദേശായി, ശ്രീ ജയ് കൃഷ്ണ ഹരി വല്ലഭ്, ശ്രീ ദിനേശഭായ് ഷാ, ശ്രീ പ്രസൻവദൻ മേത്ത, ശ്രീ പ്രസൻവദൻ മെഹ്ത എന്നിവരും ഉൾപ്പെടുന്നു.

 

***


(रिलीज़ आईडी: 1689878) आगंतुक पटल : 179
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada