പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏകതാ പ്രതിമയെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഗുണം ചെയ്യും; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പ്രധാനമന്ത്രി

Posted On: 17 JAN 2021 2:17PM by PIB Thiruvananthpuram

 

 

കെവാഡിയയില്‍ നിന്ന് എല്ലാദിശകളിലേക്കും റെയില്‍വേയിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നത് എല്ലാവരുടെയും അഭിമാനത്തിലെ ഏറ്റവും സ്മരിക്കപ്പെടുന്ന നിമിഷമായിരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളുമായി ഗുജറാത്തിലെ കെവാഡിയയെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകളുടെഫ്‌ളാഗ് ഓഫും റെയില്‍വേയുടെ മറ്റ് നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും  വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രി മോദി.


കെവാഡിയയും ചെന്നൈയും വാരാണസി , രേവ, ദാദര്‍, ഡല്‍ഹി തമ്മിലുള്ള പുതിയ ബന്ധിപ്പിക്കലും അതോടൊപ്പം കെവാഡിയയില്‍ നിന്നും പ്രതാപ്‌നഗറിലേക്കുള്ള മെമു സര്‍വീസും ദാദോയി-ചന്ദോഡ് ബ്രോഡ് ഗേജാക്കുന്നതും ചന്ദോഡ്-കെവാഡിയ എന്നിവയ്ക്കിടക്കുള്ള പുതിയ പാതയും കെവാഡിയയുടെ വികസനത്തില്‍ പുതിയ അദ്ധ്യായം രചിക്കും. തൊഴിലിനും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും പുതിയ വേദികള്‍ കൊണ്ടുവരുന്ന ഇത് പ്രദേശത്തെ  ആദിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഗുണകരമാകും.


കര്‍ണാലി, പോയിച്ച, നര്‍മ്മദയിലെ ഗരുഡേശ്വര്‍ എന്നിങ്ങനെ  മത വിശ്വാസത്തിന്റെ സ്ഥലങ്ങളുമായുള്ള റെയില്‍ ബന്ധം സാധ്യമാക്കും.

 

***

 

 



(Release ID: 1689406) Visitor Counter : 164