ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ഇ -ഗവർണൻസിനായുള്ള 'സ്കോച്ച് ചലഞ്ചർ അവാർഡ്' നാളെ കേന്ദ്ര മന്ത്രി ശ്രീ അർജുൻ മുണ്ട സ്വീകരിക്കും.
Posted On:
15 JAN 2021 3:49PM by PIB Thiruvananthpuram
ഗോത്രവർഗ്ഗ മന്ത്രാലയത്തിന് ലഭിച്ച, ഇ -ഗവർണൻസിനായുള്ള 'സ്കോച്ച് ചലഞ്ചർ അവാർഡ്' നാളെ കേന്ദ്ര മന്ത്രി ശ്രീ അർജുൻ മുണ്ട വെർച്ച്വൽ ആയി സ്വീകരിക്കും. ഐടി അധിഷ്ഠിത സംരംഭങ്ങൾക്കും, പ്രവർത്തന മികവിനുമാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയെ മികച്ച രാജ്യമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, പദ്ധതികൾ എന്നിവയ്ക്കാണ് അവാർഡ് നൽകുന്നത്.
ഓഫീസുകൾ കടലാസ് രഹിതമാക്കുന്നതിന് ഗോത്ര വർഗ മന്ത്രാലയം, എല്ലാ നടപടികളും ഡിജി റ്റയ്സ് ചെയ്തു. കൂടാതെ, പ്രവർത്തനങ്ങളുടെ യഥാസമയ വിവരം പുതുക്കുന്നതിന് ഡാഷ്ബോർഡും സജ്ജമാക്കി. സ്കോളർഷിപ്പ്മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഗുണഭോക്താക്കളുടെ വിവരങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്നു.
ലഡാക്ക് മേഖലയിലെ ജല ക്ഷാമം പരിഹരിക്കുന്നതിനുള്ള തനത് പദ്ധതിയാണ് ഐസ് സ്തൂപ. 2019 -20 കാലഘട്ടത്തിൽ 26 ഐസ് സ്തൂപകൾ സ്ഥാപിക്കുകയും ഇതുവഴി 60 ദശലക്ഷം ലിറ്റർ ജലം ശേഖരിക്കുകയും ചെയ്തു. ഇതുവഴി 35 ഗ്രാമങ്ങൾക്ക് ഇതിനോടകം പ്രയോജനം ലഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഗോത്ര ജനവിഭാഗത്തിന്റെ ആരോഗ്യ പോഷണ അവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടലാണ് സ്വാസ്ഥ്യ. തെളിവുകളുടെ അടിസ്ഥാനത്തിൽ നയ രൂപീകരണം ഇത് സാധ്യമാക്കുന്നു.
(Release ID: 1688922)
Visitor Counter : 167