വാണിജ്യ വ്യവസായ മന്ത്രാലയം

പ്രാരംഭ് ’, സ്റ്റാർട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി  ശ്രീ പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു



രണ്ട് ദിവസത്തെ ‘പ്രാരംഭ് ’, സ്റ്റാർട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി ഇന്ന് ദില്ലിയിൽ ആരംഭിച്ചു.

Posted On: 15 JAN 2021 3:44PM by PIB Thiruvananthpuram

 

2018 ആഗസ്റ്റിൽ കാഠ്മണ്ഡുവിൽ നടന്ന നാലാമത്തെ ബിംസ്‌ടെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് വ്യവസായിക, ആഭ്യന്തര വ്യാപാര പ്രോത്സാഹന  വകുപ്പ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഈ മേഖലയിലെ ബിംസ്‌ടെക് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം, പുതിയ ഇന്ത്യ, പുതിയ ലോകം, പുതിയ അയൽപക്കം എന്നത് സ്റ്റാർട്ടപ്പുകൾക്ക്  പരിചിതമായി മാറുന്ന സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു.

“സർക്കാരുകൾ തമ്മിലും വ്യാപാരങ്ങൾ തമ്മിലും ഉള്ള സഹകരണത്തിന് ഉപരിയായി  വളർന്ന്, സ്റ്റാർട്ടപ്പ് സഹകരണത്തിന് തുടക്കമിടുന്നതിലൂടെ,ആശയങ്ങൾ  പങ്കുവയ്ക്കുന്നതിനും യുവമനസ്സുകൾ  ഒരുമിച്ച് ചേർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, മേഖലയുടെ  അഭിവൃദ്ധിക്കും വളർച്ചയ്ക്കും ഉച്ചകോടി ഗുണകരമാണെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

വാണിജ്യ വ്യവസായ സഹമന്ത്രിമാരായ ശ്രീ ഹർദീപ് സിംഗ് പുരി, ശ്രീ സോം പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി നാളെ വൈകുന്നേരം 5 മണിക്ക് സ്റ്റാർട്ടപ്പുകളുമായി സംവദിക്കുകയും  ഉച്ചകോടിയിയെ അഭിസംബോധന ചെയ്യുകയും ചെയ്യും. 25 ലധികം രാജ്യങ്ങളുടെയും  200 ലധികം ആഗോള വിദഗ്ധരുടെയും പങ്കാളിത്തത്തോടെ, 2016 ൽ സ്റ്റാർട്ടപ്പ് ഇന്ത്യ ഉദ്യമം  ആരംഭിച്ചതിനുശേഷം ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടിയാണിത്.


(Release ID: 1688820) Visitor Counter : 262