പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിക്കും ; സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ അന്താരാഷ്ട്ര ഉച്ചകോടി 'പ്രാരംഭി'നെ ജനുവരി 16ന് അഭിസംബോധന ചെയ്യും

Posted On: 14 JAN 2021 3:59PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 16 വൈകിട്ട്  അഞ്ച് മണിക്ക് സ്റ്റാര്‍ട്ട് അപ്പുകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി  'പ്രാരംഭി'നെ അദ്ദേഹം അഭിസംബോധന ചെയ്യും.


വാണിജ്യ വ്യാവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ പ്രോത്സാഹന  അന്താരാഷ്ട്ര വ്യാപാര വകുപ്പാണ് 2021 ജനുവരി 15-16 തീയതികളില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ബിംസ്‌റ്റെക്ക് സ്റ്റാര്‍ട്ട് അപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായിരുന്ന 2018 ഓഗസ്റ്റില്‍ കാഠ്മണ്ഡുവില്‍ നടന്ന നാലാമത് ബിംസ്‌റ്റെക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്.


2016 ജനുവരി 16ന് പ്രധാനമന്ത്രി സമാരംഭം കുറിച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ അഞ്ചാമത് വാര്‍ഷികവും ഈ ഉച്ചകോടി അടയാളപ്പെടുത്തുന്നുണ്ട്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ ഉദ്യമത്തിന്റെ സമാരംഭത്തിന് ശേഷം കേന്ദ്ര ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് സംഗമമാണ് 25 രാജ്യങ്ങളും 200 ലധികം ആഗോള പ്രാസംഗികരും പങ്കെടുക്കുന്ന ഈ ഉച്ചകോടി. ആഗോള തലത്തിലെ രാജ്യങ്ങളുമായി യോജിച്ചുകൊണ്ട് ബഹുതല സഹകരണത്തിനും സംയുക്തമായി സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിലും കേന്ദ്രീകരിക്കുന്ന 24 സമ്മേളനങ്ങള്‍ക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും.

 

***(Release ID: 1688572) Visitor Counter : 173