രാജ്യരക്ഷാ മന്ത്രാലയം
83 തേജസ് ലഘു യുദ്ധ വിമാനങ്ങൾ, എച്ച്എഎല്ലിൽ നിന്നും ഇന്ത്യൻ വ്യോമസേനക്കായി വാങ്ങാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം
Posted On:
13 JAN 2021 5:27PM by PIB Thiruvananthpuram
45,696 കോടി രൂപ ചെലവിൽ 73 തേജസ് എംകെ- 1എ ലഘു യുദ്ധവിമാനങ്ങളും, 10 തേജസ് എംകെ-1 പരിശീലന ലഘു യുദ്ധവിമാനങ്ങളും വാങ്ങുന്നതിന് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതോടൊപ്പം 1,202 കോടി രൂപയുടെ അടിസ്ഥാനസൗകര്യ രൂപകല്പന, വികസനം എന്നിവയ്ക്കും അനുമതി നൽകി.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് തദ്ദേശീയമായി രൂപകൽപന നടത്തി, വികസിപ്പിച്ച്, നിർമ്മിച്ച 4+ തലമുറയിൽപെട്ട ലഘു യുദ്ധവിമാനമാണ് തേജസ് എംകെ-1എ . ദൃശ്യ പരിധിക്ക് പുറത്തുള്ള മിസൈൽ റേഞ്ച്, ഇലക്ട്രോണിക് വാർഫെയർ സ്വീറ്റ്, ആകാശത്തു നിന്ന് ഇന്ധനം നിറയ്ക്കാനുള്ള ശേഷി എന്നിവ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകും.
യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, വ്യോമസേനാ താവളങ്ങളിൽ നടത്തുന്നതിന്, പദ്ധതിയുടെ കീഴിൽ അടിസ്ഥാനസൗകര്യ വികസനത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുദ്ധ വിമാനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിലനിർത്തുന്നതിന് ഇത് വ്യോമസേനയെ സഹായിക്കും.
തേജസ് ലഘു യുദ്ധ വിമാനങ്ങൾ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എ എൽ), നിർമ്മിക്കുന്നത് വഴി ആത്മ നിർഭർ ഭാരതത്തിനെ കൂടുതൽ ശക്തിപ്പെടുത്തും.
***
(Release ID: 1688451)
Visitor Counter : 232
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada