ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ കോവിഡ്-19 സാഹചര്യവും, വാക്സിനേഷൻ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി

Posted On: 09 JAN 2021 4:17PM by PIB Thiruvananthpuram

 

 

രാജ്യത്തെ കോവിഡ്-19 സാഹചര്യവും വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാക്സിനേഷൻ മുന്നൊരുക്കങ്ങളും ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

കോവിഡ്-19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി സമഗ്രമായ വിശകലനം നടത്തി. രാജ്യത്തെ വാക്സിൻ വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി സഹകരിച്ച് കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ച നടപടികളെ പറ്റിയും പ്രധാനമന്ത്രിയെ അറിയിച്ചു. പൊതുജന പങ്കാളിത്തം, തെരഞ്ഞെടുപ്പ് നടത്തിപ്പ് പരിചയം, യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം എന്നിവയുടെ നയങ്ങൾ പിന്തുടർന്ന് ആയിരിക്കും കോവിഡ്-19 വാക്സിൻ നൽകുക.

 

കോ-വിൻ വാക്സിൻ വിതരണ സമ്പ്രദായത്തെ പറ്റിയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

 

രാജ്യമെമ്പാടുമായി നടത്തിയ 3 ഘട്ട ഡ്രൈ റണ്ണിനെപ്പറ്റി യോഗത്തിൽ വിശദമാക്കി. ഇന്നലെ നടന്ന ഡ്രൈ റണ്ണിൽ, 33 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ 615 ജില്ലകളിലായി, 4895 സെഷനുകൾ നടന്നു.

 

വിശദമായ അവലോകനത്തിന് ശേഷം, ലോഹ്രീ, മകര സംക്രാന്തി, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ, 2021 ജനുവരി 16 മുതൽ രാജ്യത്ത് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചു.


(Release ID: 1687343) Visitor Counter : 381