പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ 2021 പ്രധാനമന്ത്രി ജനുവരി 9ന് ഉദ്ഘാടനം ചെയ്യും

Posted On: 07 JAN 2021 7:07PM by PIB Thiruvananthpuram

പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു സുപ്രധാന പദ്ധതിയും വിദേശ ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാനും ഇടപഴകാനുമുള്ള ഏറ്റവും സുപ്രധാനമായ വേദി നല്‍കുന്നതുമാണ്. നമ്മുടെ പ്രവാസ ഇന്ത്യാക്കാരുടെ സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത്, ഇപ്പോള്‍ കോവിഡ് മഹാമാരി സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ 2021 ജനുവരി 9ന് നടത്തും.  അടുത്തിടെ സംഘടിപ്പിച്ച പി.ബി.ഡി കോണ്‍ഫറന്‍സുകള്‍ പോലെ കണ്‍വെന്‍ഷനും വെര്‍ച്ച്വല്‍ രീതിയിലായിരിക്കും സംഘടിപ്പിക്കുക. '' ആത്മനിര്‍ഭര്‍ ഭാരതിന് സംഭാവന' എന്നതാണ് 2021ലെ 16-ാമത് പി.ബി.ഡി കണ്‍വെന്‍ഷന്റെ ആശയം.
പി.ബി.ഡി കണ്‍വെന്‍ഷനുകള്‍ക്ക് മൂന്ന് ഘട്ടമുണ്ടായിരിക്കും. ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പി.ബി.ഡി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും, മുഖ്യ അതിഥിയായ റിപ്പബ്ലിക്ക് ഓഫ് സുറിനാമിന്റെ ആദരണീയനായ പ്രസിഡന്റ് ഹിസ് എക്‌സലന്‍സി മിസ്റ്റര്‍ ചന്ദ്രികാപ്രിസാദ് സന്തോക്കി മുഖ്യപ്രഭാഷണം നടത്തും. യുവാക്കള്‍ക്കുള്ള ഭാരത് കോ ജാനിയേ ഓണ്‍ലൈന്‍ ക്വിസിന്റെ വിജയികളെയും പ്രഖ്യാപിക്കും.
ഉദ്ഘാടനസമ്മേളനത്തിനെത്തുടര്‍ന്ന് രണ്ട് പ്ലീനറി സമ്മേളനങ്ങള്‍ നടക്കും. ആത്മനിര്‍ഭര്‍ ഭാരതില്‍ പ്രവാസി ഇന്ത്യാക്കാരുടെ പങ്ക് എന്ന ആദ്യ പ്ലീനറി സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും വാണിജ്യ വ്യവസായ മന്ത്രിയും ഭാഗമാകും. ആരോഗ്യം, സമ്പദ്ഘടന, സാമൂഹിക-അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയിലെ കോവിഡിന് ശേഷമുള്ള വെല്ലുവളികള്‍ സംബന്ധിച്ച രണ്ടാമത്തെ പ്ലീനറി സമ്മേളനത്തെ കേന്ദ്ര ആരോഗ്യമന്ത്രിയും വിദേശകാര്യ സഹമന്ത്രിയും അഭിസംബോധന ചെയ്യും. വിദഗ്ധരായ പ്രവാസി ഇന്ത്യാക്കാരെ ക്ഷണിച്ചുകൊണ്ട് രണ്ട് പ്ലീനറി സമ്മേളനങ്ങളിലൂം പാനല്‍ ചര്‍ച്ചകളും നടക്കും.
സമാപനസമ്മേളനത്തോടെയാണ് കണ്‍വെന്‍ഷന്‍ അവസാനിക്കുന്നത്, ഇതില്‍ പ്രവാസി ഭാരതീയ ദിവസത്തിന്റെ അവസരത്തെ അടയാളപ്പെടുത്തികൊണ്ട് ആദരണീയനായ രാഷ്ട്രപതിജി സമാപന പ്രസംഗം നടത്തും. 2020-21ലെ പ്രവാസിഭാരതീയ സമ്മാന പുരസ്‌ക്കാരജേതാക്കളുടെ പേരുവിവരങ്ങളും പ്രഖ്യാപിക്കും. ഇന്ത്യന്‍ പ്രവാസി അംഗങ്ങളുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനും ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളില്‍ അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുന്നതിനുമായാണ് പ്രവാസി ഭാരതീയ സമ്മാന പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്.


''ഇന്ത്യയിലേയും ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും നേട്ടങ്ങള്‍ നേടിയ യുവത്വത്തെ ഒന്നിച്ചുകൊണ്ടുവരിക'' എന്ന ആശയത്തോടെയുള്ള യുവ പി.ബി.ഡി 2021 ജനുവരി 8ന് വെര്‍വ്വ്വലായി നടത്തും. കായിക യുവജന മന്ത്രാലയമായിരിക്കും ഇത് നിയന്ത്രിക്കുക. ന്യൂസിലാന്‍ഡിലെ കമ്മ്യൂണിറ്റി ആന്റ് വോളന്ററി സെക്ടര്‍ മന്ത്രി എച്ച്. ഇ. മിസിസ് പ്രിയങ്ക രാധാകൃഷ്ണന്‍ ആയിരിക്കും ഈ പരിപാടിയിലെ മുഖ്യ അതിഥി.

 

***


(Release ID: 1687061) Visitor Counter : 303