ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പ്രതിരോധ മരുന്ന് വിതരണം

Posted On: 07 JAN 2021 5:10PM by PIB Thiruvananthpuram

നാളെ നടക്കാനിരിക്കുന്ന ദേശീയതല കോവിഡ്-19 പ്രതിരോധ മരുന്ന് വിതരണ പരിശീലന പരിപാടി സംബന്ധിച്ച് ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ ഇന്ന് ചർച്ച നടത്തി. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ/അഡീഷണൽ ചീഫ് സെക്രട്ടറിമാർ തയ്യാറെടുപ്പുകൾ സംബന്ധിച്ച അവലോകന യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ 33 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ, 736 ജില്ലകളിലെ മൂന്ന് കേന്ദ്രങ്ങളിൽ ആണ് രണ്ടാംഘട്ട മോക്ഡ്രിൽ നടത്തുക.

 

പിഴവില്ലാത്ത കോവിഡ്-19 പ്രതിരോധ മരുന്നു വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രതിരോധ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജില്ലാ കളക്ടർ അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നതാണ്. പ്രതിരോധ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സംസ്ഥാന-ജില്ല-ബ്ലോക്ക് ആശുപത്രി തല ഉദ്യോഗസ്ഥർക്ക് പരിചിതം ആക്കാനും മോക്ഡ്രിൽ ലക്ഷ്യമിടുന്നു.

 

കേരള ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ അടക്കമുള്ളവർ ഇന്നു നടന്ന യോഗത്തിൽ പങ്കെടുത്തു.

 

മരുന്ന് വിതരണത്തിന് എല്ലാ തലങ്ങളിലും നേതൃത്വം നൽകുന്നവരെ സഹായിക്കാൻ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോമായ CoWIN ഉപകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക് വിതരണ കേന്ദ്രങ്ങൾ ലഭ്യമാക്കൽ, അവരുടെ പരിശോധന, പ്രതിരോധ കുത്തിവെപ്പ് പൂർത്തീകരിച്ചവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റ് രൂപീകരണം തുടങ്ങിയവയ്ക്ക് CoWIN സഹായിക്കും. 78 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ ഇപ്പോൾതന്നെ ഇതിൽ രജിസ്റ്റർ ചെയ്തതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

 

***

 



(Release ID: 1686991) Visitor Counter : 242