ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
രാജ്യത്ത് പക്ഷിപ്പനി സംബന്ധിച്ച ഏറ്റവും പുതിയ വിവരം
Posted On:
06 JAN 2021 9:57AM by PIB Thiruvananthpuram
ICAR-NIHSAD ൽ പരിശോധിച്ച സാമ്പിളുകളുടെ ഫലത്തിന്റെ വെളിച്ചത്തിൽ താഴെപ്പറയുന്ന സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു:
1) കേരളം (താറാവ്)-കോട്ടയം, ആലപ്പുഴ (നാല് പ്രഭവ കേന്ദ്രങ്ങൾ)
2) രാജസ്ഥാൻ (കാക്ക)- ബാരൻ, കോട്ട, ജാലാവാർ
3) മധ്യപ്രദേശ് (കാക്ക)-മാൻഡ്സൗർ, ഇൻഡോർ, മാൽവ
4) ഹിമാചൽ പ്രദേശ് (ദേശാടനപക്ഷികൾ)- കാംഗ്ര
കൂടുതൽ രോഗവ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന് രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 2021 ജനുവരി അഞ്ചിനു തന്നെ പ്രഭവകേന്ദ്രങ്ങളിലെ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് കേരളം തുടക്കം കുറിച്ചു കഴിഞ്ഞു.
ഭാരത സർക്കാരിന്റെ മൃഗ പാലന-ക്ഷീര വകുപ്പിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനും ആയി താഴെപ്പറയുന്ന നിർദ്ദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്: രോഗ ബാധിത മേഖലകളിലെ അണുനശീകരണം, ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ കൃത്യമായി സംസ്കരിക്കൽ, രോഗ പരിശോധനയ്ക്കായി സാമ്പിളുകളുടെ കൃത്യമായ ശേഖരണവും സമർപ്പണവും, കൂടുതൽ നിരീക്ഷണ നടപടികൾ.
പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരുന്നത് തടയാൻ ഉള്ള മാർഗ്ഗനിർദ്ദേശങ്ങളും ഇതിലുൾപ്പെടുന്നു.
പക്ഷികൾ ചത്തൊടുങ്ങുന്നതിൽ അസാധാരണമായ വർദ്ധന ഉണ്ടോ എന്നത് പരിശോധിക്കാൻ ആയി അതത് വന വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. പക്ഷികൾ കൂടുതലായി ചത്തൊടുങ്ങുന്നത് ശ്രദ്ധിക്കണമെന്നും അടിയന്തര നടപടികൾ കൈകൊള്ളുന്നതിനായി ഇവ കൃത്യമായി അറിയിക്കണമെന്നും മറ്റ് സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
***
(Release ID: 1686535)
Visitor Counter : 273
Read this release in:
English
,
Urdu
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada