റെയില്‍വേ മന്ത്രാലയം

റെയിൽ‌വേ കൂടുതൽ ബിസിനസ് സൗഹൃദമാകുന്നു

Posted On: 05 JAN 2021 2:28PM by PIB Thiruvananthpuram

 

ഉപഭോക്താക്കളുടെ ചരക്ക് നീക്കം സംബന്ധിച്ച എല്ലാ ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകീകൃത ചരക്ക് ബിസിനസ് വികസന പോർട്ടൽ റെയിൽ‌വേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ഇന്ന് ഉദ്‌ഘാടനം ചെയ്തു.

റെയിൽ‌വേ കൂടുതൽ ബിസിനസ് സൗഹൃദമാകുന്നതിൽ വഴിത്തിരിവായിരിക്കും പുതിയ പോർട്ടലെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യൻ റെയിൽ‌വേയുടെ താഴെപ്പറയുന്ന വെബ്‌സൈറ്റുകൾ വഴി പോർട്ടലിന്റെ സേവനങ്ങൾ ലഭ്യമാകും.


https://indianrailways.gov.in/#

അല്ലെങ്കിൽ

https://www.fois.indianrail.gov.in/RailSAHAY

പുതിയ സമർപ്പിത ചരക്ക് പോർട്ടലിന്റെ എല്ലാ പ്രവർത്തനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കും. ലോജിസ്റ്റിക്‌സ് ദാതാക്കളുടെ ചെലവ് കുറയ്ക്കുമെന്നു മാത്രമല്ല, വിതരണക്കാർക്ക് ഓൺലൈൻ ട്രാക്കിംഗ് സൗകര്യം നൽകുകയും, ചരക്ക് ഗതാഗത പ്രക്രിയ ലളിതമാക്കുകയും ചെയ്യും.

മാനുഷിക ഇടപെടൽ കുറച്ച്, മുഴുവൻ പ്രക്രിയകളും ഓൺ‌ലൈനിലേക്ക് മാറ്റുന്നതിനാണ് ചരക്ക് ബിസിനസ് വികസന പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 

***


(Release ID: 1686296) Visitor Counter : 262