ഭൗമശാസ്ത്ര മന്ത്രാലയം

ഇന്ത്യയുടെ നാല്പതാമത് അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണത്തിന് തുടക്കമായി

Posted On: 04 JAN 2021 4:41PM by PIB Thiruvananthpuram



ഇന്ത്യയുടെ നാല്പതാമത്തെ അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണത്തിന് തുടക്കം. ദക്ഷിണ ധ്രുവത്തിലേക്ക് ഉള്ള ഇന്ത്യയുടെ ശാസ്ത്ര സംരംഭങ്ങളുടെ നാല് പതിറ്റാണ്ടാണ് പൂർത്തിയായിരിക്കുന്നത്. 43 പേരടങ്ങുന്ന, നാല്പതാമത് അന്റാർട്ടിക്ക പര്യവേക്ഷണ സംഘം നാളെ (ജനുവരി 5, 2021) ഗോവയിൽ നിന്നും യാത്രതിരിക്കും.

ചാർട്ടേഡ് ഐസ്-ക്ലാസ് കപ്പലായ, വാസിലി ഗോലോവ്നിൻ, 30 ദിവസം കൊണ്ട് അന്റാർട്ടിക്കയിലെത്തും. 40 പേരുടെ സംഘത്തെ അന്റാർട്ടിക്കയിൽ എത്തിച്ചശേഷം, 2021 ഏപ്രിലിൽ, കപ്പൽ ഇന്ത്യയിലേക്ക് മടങ്ങും. നിലവിൽ അന്റാർട്ടിക്കയിൽ ഉള്ള ശീതകാല പര്യവേക്ഷണ സംഘാംഗങ്ങൾ കപ്പലിൽ മടങ്ങും.

1981-
ലാണ് ഇന്ത്യ അന്റാർട്ടിക്ക പരിവേഷണം ആരംഭിച്ചത്. നിലവിൽ അന്റാർട്ടിക്കയിൽ മൈത്രി, ഭാരതി എന്ന രണ്ട് ഗവേഷണ കേന്ദ്രങ്ങളാണ് ഇന്ത്യക്കുള്ളത്. ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യന്റിസർച്ച് (NCPOR) ആണ് ഇന്ത്യയുടെ അന്റാർട്ടിക്ക പര്യവേക്ഷണ പദ്ധതി സംഘടിപ്പിക്കുന്നത്.


 

കാലാവസ്ഥ വ്യതിയാനം, ഭൗമശാസ്ത്രം, സമുദ്ര നിരീക്ഷണം, പാരിസ്ഥിതിക അവലോകനം തുടങ്ങി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്ര പദ്ധതികളെ, പിന്തുണയ്ക്കുന്നതിനും, അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുമൊപ്പം, ശീതകാലം സംഘത്തിന്റെ മടങ്ങിവരവ് സാധ്യമാക്കുന്നതിനുമാണ് നാല്പതാമത് അന്റാർട്ടിക്ക പര്യവേക്ഷണം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

***



(Release ID: 1686032) Visitor Counter : 275