പ്രധാനമന്ത്രിയുടെ ഓഫീസ്‌

34-ാമത് പ്രഗതി സംവാദത്തിന് പ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിച്ചു

प्रविष्टि तिथि: 30 DEC 2020 7:31PM by PIB Thiruvananthpuram

മുപ്പത്തി നാലാമത് പ്രഗതി ആശയവിനിമയങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്ധ്യക്ഷം വഹിച്ചു. വിവിധ പദ്ധതികളും പരിപാടികളും, പരാതികളും അവലോകനം ചെയ്തു. റെയില്‍വേ മന്ത്രാലയം, റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം, ഭവനവും നഗരകാര്യവും മന്ത്രലായം എന്നിവയുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹിം ഹരിയാന, ഗുജറാത്ത്, ദാദ്രാ-ദാഗര്‍ഹവേലി എന്നിവ ഉള്‍പ്പെടുന്ന പത്തു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേങ്ങളുമായി ബന്ധപ്പെട്ട മൊത്തം ഒരു ലക്ഷം കോടി രൂപയുടേതാണ് ഈ പദ്ധതികള്‍.
 

ചര്‍ച്ചകളില്‍ ആയുഷ്മാന്‍ ഭാരത്-ജലജീവന്‍ മിഷന്‍ പോലുള്ള പദ്ധതികളും അവലോകനം ചെയ്തു. ഉപഭോക്തൃകാര്യ മന്ത്രാലയവുമായി ബന്‌ധപ്പെട്ട പരാതികളും ചര്‍ച്ചചെയ്തിരുന്നു.

പരാതികള്‍ക്ക് എത്രയും വേഗം സമഗ്രമായ പരിഹാരം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവലോകനം ചെയ്ത പദ്ധതികളുടെ കാര്യത്തില്‍ മുടങ്ങിക്കിടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണാനും നിശ്ചിത തീയതികള്‍ക്ക് മുമ്പുതന്നെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പ്രധാനമന്ത്രി ചീഫ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

 

ആയുഷ്മാന്‍ ഭാരതില്‍ 100% ആളുകളെ ചേര്‍ക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ മിഷന് കീഴിലെ ലക്ഷ്യം കൈവരിക്കുന്നതിനായി മിഷന്‍മാതൃകയില്‍ ഒരു രൂപരേഖ തയാറാക്കുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 

***
 


(रिलीज़ आईडी: 1685099) आगंतुक पटल : 207
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Telugu , English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Kannada