തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ലേബർ ബ്യൂറോയുടെ നൂറാം വാർഷികാചാരണത്തിന്റെ ഭാഗമായി പ്രത്യേക തപാൽ സ്റ്റാമ്പ്‌ കേന്ദ്രമന്ത്രി ശ്രീ സന്തോഷ്‌ കുമാർ ഗാങ്വാർ പുറത്തിറക്കി

Posted On: 30 DEC 2020 2:10PM by PIB Thiruvananthpuram

ലേബർ ബ്യൂറോയുടെ നൂറാം വാർഷികാചാരണത്തിന്റെ ഭാഗമായി ഇന്ന് നടന്ന ചടങ്ങിൽ തൊഴിൽ  മന്ത്രി ശ്രീ സന്തോഷ്‌ കുമാർ ഗാങ്വാർ  പ്രത്യേക തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി

തപാൽ ഡയറക്ടർ ജനറൽ ശ്രീ വിനീത് പാണ്ടെയും ചടങ്ങിൽ സന്നഹീതനായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ആഘോഷങ്ങളുടെ ഭാഗമായി ലേബർ ബ്യൂറോയ്ക്ക് പ്രത്യേക സന്ദേശവും കൈമാറി

തൊഴിൽ, വില എന്നിവയുമായി ബന്ധപ്പെട്ട കൃത്യതയുള്ള സ്ഥിതിവിവരകണക്കുകൾ കഴിഞ്ഞ നൂറു വർഷമായി തയ്യാറാക്കുന്നതിൽ നിസ്തുല സേവനമാണ് ബ്യൂറോ കാഴ്ചവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

മികച്ച നയരൂപീകരണത്തിനും തൊഴിലാളികൾക്കായുള്ള   ക്ഷേമപദ്ധതികൾ തയ്യാറാക്കുന്നതിലും  തൊഴിൽ, തൊഴിലാളികൾ എന്നിവ സംബന്ധിച്ച കൃത്യതയുള്ള സ്ഥിതിവിവരകണക്കുകൾ അത്യന്താപേക്ഷിതമാണെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. വിവരങ്ങളുടെ ശേഖരണം, അവലോകനം അടക്കമുള്ള ഘട്ടങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനും, അതുവഴി തങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്താനും ബ്യൂറോ ശ്രമിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീ. മോദി പ്രതീക്ഷ പ്രകടിപ്പിച്ചു

സദസ്സിനെ അഭിസംബോധന ചെയ്യവേ,
വില, തൊഴിൽ സംബന്ധിയായ കണക്കുകൾ രൂപപ്പെടുത്തുന്നതിനു പുറമെ, കലാകാലങ്ങളിലായി ഭരണകൂടം നിർദേശിക്കുന്ന സർവേകളും പഠനങ്ങളും റിക്കാർഡ് സമയത്തിൽ പൂർത്തീകരിക്കുന്നതിലും   ബ്യൂറോയ്ക്ക് വലിയ തോതിലുള്ള അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്   ശ്രീ ഗാങ്വാർ അഭിപ്രായപ്പെട്ടു.

 

***



(Release ID: 1684658) Visitor Counter : 132