ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം രാജ്യത്ത് 20 പേരില്‍ സ്ഥിരീകരിച്ചു
രാജ്യത്ത് ദശലക്ഷത്തിലെ രോഗബാധിതരും ദശലക്ഷംപേരിലെ മരണസംഖ്യയും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍
Posted On:
30 DEC 2020 11:08AM by PIB Thiruvananthpuram
യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്ത SARS- CoV-2 -ന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം രാജ്യത്ത് 20 പേരില്‍ സ്ഥിരീകരിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ആറ് പേരുള്‍പ്പെടെയാണിത്. (ബംഗളൂരു നിംഹാന്‍സില്‍ 3 പേര്‍, ഹൈദരാബാദ് സി.സി.എം.ബിയില്‍ 2 പേര്‍, പൂനെയിലെ എന്‍.ഐ.വിയില്‍ ഒരാള്‍).10 ലാബുകളിലായി 107 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ത്യാ ഗവണ്‍മെന്റ് രൂപം നല്‍കിയ പത്തു ലാബുകള്‍ ഉള്‍ക്കൊള്ളുന്ന INSACOG (ഇന്ത്യന്‍ SARS-CoV-2 ജിനോമിക്സ് കണ്‍സോര്‍ഷ്യം) ആണ് സാമ്പിളുകള്‍ പരിശോധിക്കുന്നത് (എന്‍.ഐ.ബി.എം.ജി കൊല്‍ക്കത്ത, ഐ.എല്‍.എസ് ഭുവനേശ്വര്‍, എന്‍.ഐ.വി പൂനെ, സി.സി.എസ് പൂനെ, സി.സി.എം.ബി ഹൈദരാബാദ്, സി.ഡി.എഫ്.ഡി ഹൈദരാബാദ്, ഇന്‍സ്റ്റെം ബംഗളൂരു, നിംഹാന്‍സ് ബംഗളൂരു, ഐ.ജി.ഐ.ബി ഡല്‍ഹി, എന്‍.സി.ഡി.സി ഡല്‍ഹി എന്നിവ ഉള്‍പ്പെടുന്നതാണിത്). ഈ ലാബുകളില്‍ ജീനുകളുടെ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. സാമ്പിളുകളുടെ വിദഗ്ധ പരിശോധനയ്ക്കായി INSACOG ലാബുകളിലേക്ക് സാമ്പിളുകള്‍ അയക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 33 ദിവസം തുടര്‍ച്ചയായി രാജ്യത്ത് പ്രതിദിന രോഗമുക്തര്‍ ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,549 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,572 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ആകെ രോഗമുക്തര്‍ 98,34,141 ആണ്. ഇത് ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതലാണ്. രോഗമുക്തി നിരക്ക് ഏകദേശം 96% (95.99%) ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരവും സ്ഥിരമായി വര്‍ധിക്കുകയാണ് (95,71,869).
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്് 2,62,272 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 2.56% മാത്രമാണ്. പുതിയ രോഗമുക്തര്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 6,309 ന്റെ കുറവിന് ഇടയാക്കി.
ആഗോളതലത്തിലെ പട്ടിക താരതമ്യപ്പെടുത്തുമ്പോള്‍, ദശലക്ഷം പേരില്‍ ഏറ്റവും കുറഞ്ഞ രോഗബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ (7,423). റഷ്യ, ഇറ്റലി യുകെ, ബ്രസീല്‍, ഫ്രാന്‍സ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ ദശലക്ഷം ജനസംഖ്യയില്‍ ഇതിലേറെയാണ് രോഗബാധിതര്‍.
പുതുതായി രോഗമുക്തരായവരില്‍ 78.44% പത്ത് സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
മഹാരാഷ്ട്രയിലാണ് കൂടുതല്‍; 5572 പേര്‍. കേരളത്തില്‍ 5,029 പേരും ഛത്തീസ്ഗഢില്‍ 1,607 പേരും രോഗമുക്തരായി.
പുതിയ രോഗബാധിതരില്‍ 79.24% പത്ത് സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.
കേരളത്തിലാണ് കൂടുതല്‍- 5,887 പേര്‍. 3,018 പുതിയ കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. പശ്ചിമ ബംഗാളില്‍ 1,244 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 286 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ 79.37% പത്ത് സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ് (68 മരണം). പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും യഥാക്രമം 30 ഉം 28 ഉം പേര്‍ മരിച്ചു.
കൃത്യമായ പരിശോധന, രോഗബാധിതരെ നേരത്തെ കണ്ടെത്തല്‍, ഫലപ്രദമായ ക്വാറന്റൈന്‍, സമഗ്ര ചികിത്സ, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവയിലൂടെ പ്രതിദിന മരണസംഖ്യ 300ല്‍ താഴെ നിലനിര്‍ത്താന്‍ കഴിയുന്നു.
രാജ്യത്ത് ദശലക്ഷം പേരിലെ മരണസംഖ്യ (107) ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണ്.
***
(Release ID: 1684614)
Visitor Counter : 290
Read this release in:
English
,
Gujarati
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu