പ്രധാനമന്ത്രിയുടെ ഓഫീസ്
നൂറാമത് കിസാന്‍ റെയില്‍ ഡിസംബര്‍ 28ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
प्रविष्टि तिथि:
26 DEC 2020 7:36PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ സംഗോളയില്‍ നിന്നും പശ്ചിമബംഗാളിലെ ഷാലിമാറിലേക്കുള്ള 100-ാമത് കിസാന്‍ റെയില്‍ 2020 ഡിസംബര്‍ 28ന് വൈകിട്ട് 4.30ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ ശ്രീ നരേന്ദ്രസിംഗ് തോമറും ശ്രീ പീയൂഷ് ഗോയലും തദ്ദവസരത്തില്‍ സന്നിഹിതരായിരിക്കും.
ബഹു ഉല്‍പ്പന്ന ട്രെയിന്‍ സേവനം വഴി ക്വാളിഫ്‌ളവര്‍, കാപ്‌സിക്കം, കാബേജ്, മുരിങ്ങക്കായ്, പച്ചമുളകുകള്‍, ഉള്ളി എന്നീ പച്ചക്കറികളും അതോടൊപ്പം മുന്തിരി, ഓറഞ്ചുകള്‍, മാതളം, വാഴപ്പഴം, സീതപ്പഴം എന്നീ പഴവര്‍ഗ്ഗങ്ങളും വഹിച്ചുകൊണ്ടുപോകും. നശിച്ചുപോകുന്ന ഉല്‍പ്പന്നങ്ങളുടെ കയറ്റിറക്കം വഴിയിലുള്ള സ്‌റ്റോപ്പുകളില്‍ ഒരു തടസവുമില്ലാതെ അനുവദിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റിക്കൊണ്ടുപോകലിന് ഇന്ത്യാ ഗവണ്‍മെന്റ് 50% സബ്‌സിഡിയും നല്‍കിയിട്ടുണ്ട്.
കിസാന്‍ റെയിലിനെ സംബന്ധിച്ച്:
2020 ഓഗസ്റ്റ് 7ന് ദേവലാലിയില്‍ നിന്ന് ധാനാപൂരിലേക്കാണ് ആദ്യത്തെ കിസാന്‍ റെയില്‍ അവതരിപ്പിച്ചത്. അത് പിന്നീട് മുസാഫിര്‍പുര്‍ വരെ നീട്ടി. കര്‍ഷകരില്‍ നിന്നുള്ള നല്ല പ്രതികരണത്തിന്റെ ഫലമായി അതിന്റെ യാത്ര ആഴ്ചയില്‍ നിന്ന് ആഴ്ചയില്‍ മൂന്നു ദിവസത്തിലൊരിക്കലായി വര്‍ദ്ധിപ്പിച്ചു.
രാജ്യത്ത് അങ്ങോളമിങ്ങോളം കാര്‍ഷിക വിളകള്‍ അതിവേഗത്തില്‍ കൊണ്ടുപോകുന്നത് ഉറപ്പാക്കുന്ന ഒരു മാറ്റമായിരുന്നു കിസാന്‍ റെയില്‍. നശിച്ചുപോകുന്ന ഉല്‍പ്പന്നങ്ങളുടെ തടസമില്ലാത്ത വിതരണവും ഇത് നല്‍കുന്നു.
***
(रिलीज़ आईडी: 1684017)
आगंतुक पटल : 236
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada