കൃഷി മന്ത്രാലയം

കൃഷി-കർഷക ക്ഷേമ വകുപ്പിന്റെ ബജറ്റ് കഴിഞ്ഞ ആറു വർഷത്തിനിടെ ആറ് മടങ്ങിൽ കൂടുതൽ വർധിച്ചതായി കേന്ദ്ര മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി

प्रविष्टि तिथि: 26 DEC 2020 3:15PM by PIB Thiruvananthpuram

 കൃഷി-കർഷക ക്ഷേമ വകുപ്പിന്റെ ബജറ്റ് കഴിഞ്ഞ ആറു വർഷത്തിനിടെ ആറ് മടങ്ങിൽ കൂടുതൽ വർധിച്ചതായി കേന്ദ്ര മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിഉൽപ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവിലയായി നൽകണമെന്ന സ്വാമിനാഥൻ സമിതിയുടെ ശിപാർശ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടപ്പാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2009-14 കാലയളവിനെ അപേക്ഷിച്ച് 2014-19 കാലത്ത് താങ്ങുവില നൽകിയുള്ള സംഭരണത്തിന്റെ ചിലവ് 85 ശതമാനം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കിസാൻ പദ്ധതി വഴി 1,10,000 കോടി രൂപയോളം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്തതായും, 87,000 കോടി രൂപയോളം വിള ഇൻഷുറൻസ് ആയി കർഷകർക്ക് ലഭിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പ്രീമിയം തുകയായി 17,450 കോടി രൂപ മാത്രമാണ് കർഷകർ ഇതുവരെ നൽകിയിട്ടുള്ളത്.

 നബാർഡ് 2018  നടത്തിയ പഠനത്തെ പറ്റി സംസാരിക്കവേ, രാജ്യത്തെ 52.5 ശതമാനത്തോളം കർഷക കുടുംബങ്ങളും ശരാശരി 1,470 അമേരിക്കൻ ഡോളർ (അതായത് 1.08 ലക്ഷം രൂപയുടെ) കടക്കെണിയിൽ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

തുറന്ന വിപണിയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് അവസരം ലഭിക്കുന്നത് അടക്കമുള്ള പരിഷ്കാരങ്ങൾ ഇന്ത്യയിൽ ആവശ്യമാണെന്ന് മുതിർന്ന കൃഷിമേഖലയിലെ സാമ്പത്തിക ശാസ്ത്രജ്ഞർ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ബിഹാർ പോലുള്ള ചില സംസ്ഥാനങ്ങളിൽ പുതിയ കാർഷിക പരിഷ്കാരങ്ങൾ തങ്ങളുടേതായ രീതിയിൽ നേരത്തെതന്നെ നടപ്പാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ ശ്രീ പുരി കാർഷിക മേഖലയിലെ വളർച്ച ദേശീയ തലത്തിൽ 2 ശതമാനം മാത്രമാകുമ്പോൾ ബിഹാറിൽ ആറ് ശതമാനമാണെന്നത് ശ്രദ്ധിക്കണമെന്നും ഓർമ്മിപ്പിച്ചു.


(रिलीज़ आईडी: 1683866) आगंतुक पटल : 233
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , Marathi , हिन्दी , Assamese , Tamil , Telugu , Kannada